video
play-sharp-fill
നെഞ്ചില്‍ ടാറ്റൂ ചെയ്ത ചിത്രം പങ്ക് വച്ച് മഞ്ജു; പത്ത് പേര് അറിയാന്‍ തുടങ്ങിയപ്പോള്‍ ന്താ അവസ്ഥ, എന്നാല്‍ പിന്നെ മുഴുവന്‍ കാണിക്കാന്‍ സദാചാര ആങ്ങളമാര്‍

നെഞ്ചില്‍ ടാറ്റൂ ചെയ്ത ചിത്രം പങ്ക് വച്ച് മഞ്ജു; പത്ത് പേര് അറിയാന്‍ തുടങ്ങിയപ്പോള്‍ ന്താ അവസ്ഥ, എന്നാല്‍ പിന്നെ മുഴുവന്‍ കാണിക്കാന്‍ സദാചാര ആങ്ങളമാര്‍

സ്വന്തം ലേഖകന്‍

കൊച്ചി: നെഞ്ചില്‍ ടാറ്റൂ ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച മഞ്ജു പത്രോസിന് നേരെ സൈബര്‍ ആക്രമണം. ബിഗ് ബോസ് സീസണ്‍2വിലൂടെ ശ്രദ്ധനേടിയ മഞ്ജു സോഷ്യല്‍ മീഡിയയില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

‘ബ്ലാക്കീസ്’ എന്ന പേരിലുള്ള മഞ്ജുവിന്റെയും സുഹൃത്ത് സിമിയുടെയും യുട്യൂബ് ചാനലും അഭിനയവും ഒക്കെയായി മുന്നോട്ടുപോകുകയാണ് താരം. മഞ്ജുവും സുഹൃത്തും ടാറ്റു ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സുഹൃത്ത് കൈയില്‍ ടാറ്റു ചെയ്തപ്പോള്‍ മഞ്ജു ടാറ്റു ചെയ്തത് നെഞ്ചിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ജുവിന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത യൂട്യൂബ് ലിങ്കിനു താഴെ ഒരുപാട് കമെന്റുകള്‍ വരുന്നുണ്ട്.

’10പേര് അറിയാന്‍ തുടങ്ങിയപ്പോള്‍ ന്താ അവസ്ഥ., എന്നാല്‍ പിന്നെ മുഴുവനായി അങ്ങ് കാണിച്ചുകൂടെ ‘ എന്നിങ്ങനെ പോകുന്നു കമെന്റുകള്‍.