play-sharp-fill
കഴുത്തറ്റം കടമായപ്പോൾ വൃക്ക വിൽക്കാൻ ശ്രമിച്ചു; പ്രമുഖ നടിയുടെ വെളിപ്പെടുത്തൽ

കഴുത്തറ്റം കടമായപ്പോൾ വൃക്ക വിൽക്കാൻ ശ്രമിച്ചു; പ്രമുഖ നടിയുടെ വെളിപ്പെടുത്തൽ


സ്വന്തം ലേഖകൻ

കൊച്ചി: മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി മഞ്ജു സുനിച്ചന്റെ വെളിപ്പെടുത്തൽ. മറിമായം മഞ്ജു എന്നു പറഞ്ഞാലെ ഇപ്പോഴും പലർക്കും നടിയെ പിടികിട്ടൂ. മിനി സ്‌ക്രീനിലെ റിയാലിറ്റി ഷോയിലുടെ കാമറയ്ക്ക് മുന്നിൽ എത്തിയ മഞ്ജു പിന്നീട് സീരിയലിലൂടെ സിനിമയിലാണ് ഇപ്പോൾ തിളങ്ങുന്നത്. ഇപ്പോൾ പ്രശസ്തിയിൽ നിൽക്കുന്ന നടിക്ക് ആരെയും സങ്കടപ്പെടുത്തുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു. തന്റെ വൃക്ക വരെ വിൽക്കാൻ ശ്രമിച്ചെന്ന നടിയുടെ വെളിപ്പെടുത്തൽ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കയാണ്.

മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ ആയ വെറുതെ അല്ല ഭാര്യയിൽ മൽസരാർത്ഥിയായ് എത്തിയതാണ് മഞ്ജുവിന്റെ തലവര മാറ്റിയത്. ഇതിൽ നാലാമതായിരുന്നു മഞ്ജു. അഞ്ചു വർഷത്തിനിടെ ഇരുപതോളം സിനിമകൾ ചെയ്ത മഞ്ജു കിഴക്കമ്പലം സ്വദേശിയാണ്. റിഥം കംപോസറായ സുനിച്ചനെ വിവാഹം ചെയ്തതോടെ കോട്ടയത്തേക്കു താമസം മാറിയ മഞ്ജു സ്വകാര്യ സ്‌കൂളിൽ ലീവ് വേക്കൻസിയിൽ കുറച്ചുനാൾ പഠിപ്പിച്ചു. സുനിച്ചൻ ജോലി തേടി വിദേശത്തേക്കു പോയതോടെ മഞ്ജുവും കുട്ടിയും കിഴക്കമ്പലത്തെ വാടക വീട്ടിലേക്കു മാറി. എന്നാൽ ഇതിനിടെ സുനിച്ചനു ജോലി നഷ്ടപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു. കഴുത്തറ്റം കടമായപ്പോളാണ് വൃക്ക വിൽക്കാൻ പോലും ശ്രമിച്ചെന്ന് മഞ്ജു പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആയിടയ്ക്കാണു മഴവിൽ മനോരമയിൽ വെറുതെയല്ല ഭാര്യ എന്ന പരിപാടി കാണുന്നത്. അതിന്റെ സ്ഥിരം പ്രേക്ഷകയായിരുന്നു. അങ്ങനെയാണ് അതിൽ പങ്കെടുക്കാൻ വെറുതെയൊരു ശ്രമം താരം നടത്തിയത്. അങ്ങനെ വെറുതെയല്ല ഭാര്യയുടെ സീസൺ രണ്ടിൽ മഞ്ജുവും സുനിച്ചനും തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൽ നാലാമതെത്തി. അതുവഴി മറിമായം സീരിയലിലേയ്ക്കും അങ്ങനെ സിനിമയിലേയ്ക്കും താരത്തിന് വഴി തെളിഞ്ഞത്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന് അവസരം ലഭിച്ചപ്പോൾ ഷൂട്ടിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്‌കൂട്ടർ അപകടത്തിൽ പെട്ടു. കാര്യമായ പരുക്കു മുഖത്തായിരുന്നു. എങ്കിലും സിനിമയിൽ അവസരം കിട്ടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭർത്താവ് സുനിച്ചനും മകൻ ബർണാഡുമാണ് തനിക്ക് ഏറ്റവും പിന്തുണ നൽകുന്നതെന്ന് താരം പറയുന്നു.