play-sharp-fill
ശ്രീകുമാർ മേനോന് പിന്നാലെ മഞ്ജുവിനും പരിക്ക്; ഒടിയൻ ജൂനിയർ മാൻഡ്രേക്കോ?

ശ്രീകുമാർ മേനോന് പിന്നാലെ മഞ്ജുവിനും പരിക്ക്; ഒടിയൻ ജൂനിയർ മാൻഡ്രേക്കോ?

സ്വന്തം ലേഖകൻ

ആടിനെ പുലിയാക്കുകയും, രൂപം മാറുകയും ഒക്കെ ചെയ്യുന്ന ഒടിവേല അഭ്യസിച്ചവർ ഒരു കാലത്ത് കേരളത്തിൽ ജീവിച്ചിരുന്നുവെന്ന് പഴങ്കഥ. ഒടിവിദ്യകളുമായെത്തുന്ന ഒടിയൻ ഇനി തിയേറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒടിയന്റെ അവസാനഘട്ട മിനുക്കുപണികൾക്കിടെ സംവിധായകൻ ശ്രീകുമാർ മേനോന് പരിക്കേറ്റത് വാർത്തയായിരുന്നു. അവിചാരിതം എന്നുകരുതി ഇരിക്കവെ ചിത്രത്തിലെ നായിക മഞ്ജു വാര്യർക്കും ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. എസ്‌ക്കലേറ്ററിൽ നിന്ന് വീണ് സംവിധായകന് പരിക്കേറ്റപ്പോൾ ജാക്ക് ആൻഡ് ജിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നായികയ്ക്ക് പരിക്കേറ്റത്. ഒടിയൻ ജൂനിയർ മാൻഡ്രേക്ക് ആണോ എന്ന സംശയത്തിലാണ് ആരാധകരിപ്പോൾ.