‘കതകില്‍ മുട്ടിയ ആളെ കിട്ടി, ഇന്നവൻ കാർ ഡോർ ആണ് മുട്ടിയെ, പുതിയ കഥകള്‍ പോരട്ടെ, പിറക്കാതെ പോയ ആങ്ങള, ലവ് യു ഡാ’; സാബുമോനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്‌തുള്ള മഞ്ജുപിള്ളയുടെ കുറിപ്പ് വൈറൽ

Spread the love

സാബുമോനെക്കുറിച്ച്‌ നടി മഞ്ജു പിള്ള ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. സാബുമോൻ തനിക്ക് പിറക്കാതെ പോയ സഹോദരനാണെന്നാണ് നടി കുറിച്ചത്. സാബുമോനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്‌തുകൊണ്ടാണ് മഞ്ജു കുറിച്ചത്.

‘കതകില്‍ മുട്ടിയ ആളെ കിട്ടി. ഇന്നവൻ കാർ ഡോർ ആണ് മുട്ടിയെ. പുതിയ കഥകള്‍ പോരട്ടെ. ഇവൻ എനിക്ക് പിറക്കാതെ പോയ ആങ്ങള. എന്റെ സ്വന്തം സഹോദരൻ. ലവ് യു ഡാ’, എന്നാണ് മഞ്ജു പിള്ള കുറിച്ചത്.

നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റിട്ടത്. നേരത്തേ സാബുമോനും മഞ്ജു പിള്ളയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകള്‍ വന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടെലിവിഷൻ പരിപാടിക്കിടെ പറഞ്ഞ തമാശക്കഥ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു. പിന്നാലെ സത്യാവസ്ഥ വിശദീകരിച്ച്‌ നടി തന്നെ രംഗത്തെത്തിയിരുന്നു.