മഞ്ചു ഇനി മെഗാസ്റ്റാറിനൊപ്പം

മഞ്ചു ഇനി മെഗാസ്റ്റാറിനൊപ്പം

 

സ്വന്തം ലേഖിക

തിരുവനന്തപുരം : മമ്മൂട്ടി ചിത്രത്തിൽ ഇതാദ്യമായി മഞ്ജുവാര്യർ അഭിനയിക്കുന്നു. നവാഗതനായ ജോഫിൻ. ടി. ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലറിലാണ് മഞ്ജു മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്.

ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേർന്ന് നിർമ്മിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൽ മഞ്ജുവാര്യർ മമ്മൂട്ടിയുടെ നായികയായല്ല അഭിനയിക്കുന്നത്. ചിത്രത്തിലെ ഒരു നിർണായക ഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന സുപ്രധാന കഥാപാത്രമാണ് മഞ്ജുവിന്എന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷൂട്ടിംഗ് ഡിസംബർ ഒടുവിൽ എറണാകുളത്ത് തുടങ്ങും. കുട്ടിക്കാനമാണ് മറ്റൊരു ലൊക്കേഷൻ.

Tags :