56 വര്‍ഷമായി മഞ്ഞിനടിയില്‍, ഇനി മണ്ണിലേക്ക്; മലയാളി സൈനികന് വിടചൊല്ലാൻ നാട്: സംസ്കാരം സൈനിക ബഹുമതികളോടെ : തോമസ് ചെറിയാന്റെ അവസാന യാത്ര ഇലന്തുരിലേക്ക്

Spread the love

പത്തനംതിട്ട: 56 വർഷം മുൻപ് ലഡാക്കില്‍ വിമാനാപകടത്തില്‍ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന്. പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയില്‍ സൂക്ഷിച്ച

മൃതദേഹം രാവിലെ 10.30ഓടെ സൈനിക അകമ്പടിയോടെ പത്തനംതിട്ട ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിച്ചു.

പൊതുദർശനത്തിനും വീട്ടിലെ ചടങ്ങുകള്‍ക്കും ശേഷം 12.30 ഓടെ വിലാപയാത്രയായി ഇലന്തൂർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാരൂർ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയിലെത്തിക്കും. പള്ളിയിലും പൊതു ദർശനത്തിന് അവസരമൊരുക്കും.

തുടർന്ന് 2 മണിയോടെ സൈനിക ബഹുമതികളോടെ കാരൂർ സെൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ്

പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് സംസ്കാരം നടക്കുക.