മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നായകനും നായികയും പ്രണയിക്കുന്നതുപോലെ അവർക്ക് വേണ്ടി ശബ്ദം നല്‍കിയവരും ഡബ്ബിംഗ് കഴിഞ്ഞപ്പോള്‍ പരസ്പരം പ്രണയത്തിലായി: രണ്ടുപേരും അവരവരുടെ കുടുംബങ്ങളെ മറന്ന് ഒന്നായി; വലിയ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു ഇവരുടെ ഒത്തുചേരല്‍: സംവിധായകൻ ആലപ്പി അഷറഫ് പറയുന്നു ആ കഥ.

Spread the love

കൊച്ചി: അഭിനയിച്ചവരെക്കാളും മികവോടെ അഭ്രപാളിയില്‍ താരങ്ങളുടെ ശബ്ദമായി മാറിയവരാണ് ഡബ്ബിംഗ് ആർട്ടിസ്റ്റുകള്‍. മലയാള സിനിമാലോകത്തെ താരറാണിമാർക്ക് ശബ്ദം നല്‍കിയ അതുല്യ കലാകാരിയായ ആന്ദവല്ലിയുടെ ജീവിതവുമായി ബന്ധപ്പെട്ട് അധികമാർക്കും അറിയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.

ഒരുകാലത്ത് ഏറ്റവും തിരക്കുള്ള ഡബ്ബിംഗ് ആർട്ടിസ്റ്റായിരുന്നു ചന്ദ്രമോഹനും ആനന്ദവല്ലിയും. ഞാൻ ആനന്ദവല്ലിയെ ആദ്യമായി കാണുന്നത് ദ്വീപ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മെരിലാന്റ് സ്റ്റുഡിയോയില്‍ നടക്കുമ്പോഴാണ്. അന്നത്തെ മെരിലാന്റ് സ്റ്റുഡിയോ മാനേജർ വെളിയം ചന്ദ്രന്റെ ഭാര്യയായിരുന്നു അവർ.

പിന്നീട് ആ ബന്ധത്തില്‍ എന്തോ താളപ്പിഴകളുണ്ടായി അവർ പിരിഞ്ഞു.പിന്നീട് സംവിധായകൻ കെ എസ് ഗോപാലകൃഷ്ണനുമായി അവർ ജീവിതം ആരംഭിച്ചു.
മദ്രാസില്‍ ഡബ്ബിംഗിന് ചെല്ലുമ്പോഴാണ് ചന്ദ്രമോഹനെ ഞാൻ ആദ്യമായി കാണുന്നത്. ചന്ദ്രമോഹനും ഭാര്യ ജയശ്രിയുമൊക്കെ സന്തോഷത്തോടെ മദ്രാസിലായിരുന്നു താമസിച്ചിരുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നായകനും നായികയും പ്രണയിക്കുന്നതുപോലെ അവർക്ക് വേണ്ടി ശബ്ദം നല്‍കിയവരും ഡബ്ബിംഗ് കഴിഞ്ഞപ്പോള്‍ പരസ്പരം പ്രണയത്തിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടുപേരും അവരവരുടെ കുടുംബങ്ങളെ മറന്ന് ഒന്നായി. വലിയ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു ഇവരുടെ ഒത്തുചേരല്‍. ഞാൻ സംവിധാനം ചെയ്ത ‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന ചിത്രത്തിലെ നായികയ്ക്ക് ശബ്ദം നല്‍കിയിരുന്നത് ആനന്ദവല്ലിയായിരുന്നു. രാത്രി ഏഴ് മണിക്ക് ഡബ്ബിംഗ് തുടങ്ങിയാല്‍ രാവിലെയായിരിക്കും തീരുക.അന്ന് എന്റെ കൂടെ അസിസ്റ്റന്റിനെ പോലെ നടക്കുന്ന ഒരു കോമഡി നടനുണ്ടായിരുന്നു.

കാവറ ശശാങ്കൻ. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. നായികയുടെ ഡബ്ബിംഗ് തുടങ്ങാൻ സമയമായിരിക്കെ അതിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളർ അപ്പി രാധാകൃഷ്ണൻ എന്നോട് വന്ന് പറയുന്നു ‘അണ്ണാ ഇന്ന് രാത്രി കാറില്‍ ഞാനൊന്ന് അർഞ്ചന്റായി പോകുകയാണെന്ന്. എന്താണിത്ര അർജന്റെന്ന് ചോദിച്ചപ്പോള്‍, എന്നോടൊപ്പം കാവറ ശശാങ്കൻ

നില്‍ക്കുന്നതുകൊണ്ട് അല്‍പം മടിച്ച്‌ അദ്ദേഹം കാര്യം പറഞ്ഞു. ഇന്നിവിടെ ആനന്ദവല്ലി ഡബ്ബ് ചെയ്യുമ്പോള്‍ ചന്ദ്രമോഹൻ അവന്റെ സാധനങ്ങളൊക്കെയെടുത്ത് ആനന്ദവല്ലിയില്‍ നിന്ന് രക്ഷപ്പെടുകയാണെന്ന്. അവർ തമ്മില്‍ ഭയങ്കര പ്രശ്നമാണെന്നും, വഴക്കിട്ടാല്‍ ആനന്ദവല്ലി ലോക്കല്‍ റൗഡിയെ വിളിച്ചുവരുത്തി ചന്ദ്രമോഹനെ ഭീഷണിപ്പെടുത്തുമെന്നും പറഞ്ഞു.പിന്നീട് കുറച്ചുകാലത്തിന് ശേഷം ചന്ദ്രമോഹൻ ഡബ്ബിംഗ് ആർട്ടിസ്റ്റായ അമ്പിളിയെ വിവാഹം കഴിച്ചു.

ആനന്ദവല്ലിയുടെ ആദ്യ വിവാഹത്തിലെ ഏകമകനായിരുന്നു ദീപൻ എന്ന സംവിധായകൻ. പൃഥ്വിരാജിനെവച്ച്‌ പുതിയ മുഖം എന്ന ചിത്രം സംവിധാനം ചെയ്തത് ദീപനായിരുന്നു. ദീപന്റെ ജീവിതത്തിലും ഒരു ദുരന്ത കഥയുണ്ട്. ഭാര്യയും ഭാര്യയുടെ അമ്മയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് കേബിള്‍ ടിവി കണക്ഷൻ കൊടുക്കാൻ വന്ന രണ്ട് ക്രിമിനലുകള്‍ രണ്ട് സ്ത്രീകളെയും കൊന്ന് സ്വർണവും പണവും അപഹരിച്ചു. മൃതദേഹങ്ങള്‍ ആ വീട്ടിലെ തന്നെ സെപ്ടിക് ടാങ്കില്‍ താഴ്ത്തി. അത് പത്രങ്ങളിലെല്ലാം കോളിളക്കം സൃഷ്ടിച്ചു.’- അദ്ദേഹം പറഞ്ഞു.