നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ഇക്കുറിയും കെ സുരേന്ദ്രൻ അങ്കത്തിനെത്തുമോ? പുതിയ ചുമതല സൂചനയായി കണ്ട് രാഷ്ട്രീയ കേന്ദ്രങ്ങള്‍; ചർച്ചകള്‍ സജീവമാകുന്നു…!

Spread the love

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഞ്ചേശ്വരം നിയമസഭാ മണ്ഡലമാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്.

video
play-sharp-fill

കഴിഞ്ഞ രണ്ടു തവണയും ബിജെപി നേതാവ് കെ സുരേന്ദ്രൻ തുച്ഛമായ വോട്ടുകള്‍ക്ക് പരാജയപ്പെട്ട മണ്ഡലത്തില്‍ ഇക്കുറി പോരാട്ടത്തിന് വീറുംവാശിയുമേറും.

കെ സുരേന്ദ്രൻ തന്നെ ഇത്തവണയും ബിജെപിക്കായി കളത്തിലിറങ്ങുമോ അതേ പുതുമുഖത്തെ പരീക്ഷിക്കാൻ ബിജെപി തയ്യാറാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാല്‍, കെ സുരേന്ദ്രൻ തന്നെ മഞ്ചേശ്വരത്ത് ഇക്കുറിയും ജനവിധിതേടും എന്ന സൂചനകളാണ് പുറത്തുവരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ചേശ്വരം മണ്ഡലത്തിന്റെ ഏകോപന ചുമതല സുരേന്ദ്രന് നല്‍കിയതോടെയാണ് കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകള്‍ സജീവമാകുന്നത്. കെ സുരേന്ദ്രനെ തന്നെ ഇക്കുറിയും മഞ്ചേശ്വരത്ത് മത്സരിപ്പിക്കുന്നതിന്റെ സൂചനകളായി ഇതിനെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ വ്യാഖ്യാനിക്കുന്നു.

മണ്ഡലത്തില്‍ സുരേന്ദ്രന് സജീവമാകാനാണ് ചുമതല നല്‍കിയതെന്നും ചൂണ്ടിക്കാട്ടുന്നു.