മഞ്ചേശ്വരത്ത് അമ്മയെ മകൻ തീക്കൊളുത്തി കൊന്നു; മൃതദേഹം വീടിനു സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു

Spread the love

മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരം ഓർക്കാടിയിൽ അമ്മയെ മകൻ തീ കൊളുത്തി കൊലപ്പെടുത്തി. ശേഷം മൃതദേഹം വീടിനു സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. വോർക്കാടി നല്ലെങ്കിയിലെ പരേതനായ ലൂയിസ് മുണ്ടാരയുടെ ഭാര്യ ഹിൽഡയെ (60) ആണ് മകൻ മെൽവിൻ ദാരുണമായി കൊലപ്പെടുത്തിയത്. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് മെൽവിൻ.

മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഓർക്കാടിയിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഉറങ്ങുകയായിരുന്ന ഹിൽഡയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിനുശേഷം അയൽവാസിയും ബന്ധവുമായ വിക്ടറിന്റെ ഭാര്യ ലോലിതയെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി ശേഷം ലോലിതയുടെ ദേഹത്തും പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇവരെ മാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോലിതയുടെ നിലവിളി കേട്ട് അയൽവാസികളും നാട്ടുകാരും ഓടിയെത്തുമ്പോഴേക്കും മെൽവിൻ രക്ഷപ്പെട്ടു. ഹിൽഡാ മൊണ്ടാരയുടെ മറ്റൊരു മകൻ അൽവിൻ മൊണ്ടാര കുവൈത്തിലാണ്. വിവരമറിഞ്ഞ സ്ഥലത്ത് എത്തിയ മഞ്ചേശ്വരം പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനിടയിലാണ് മൊണ്ടാരയുടെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. മെൽവിൻ ഒളിവിലാണ്.  ഇയാൾക്കായുള്ള   തിരച്ചിൽ പോലീസ് ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group