video
play-sharp-fill
ഉപതെരഞ്ഞെടുപ്പ് ഫലം ; ബിജെപിയ്ക്ക് മുന്നിൽ മുട്ട് മടക്കാതെ മഞ്ചേശ്വരം

ഉപതെരഞ്ഞെടുപ്പ് ഫലം ; ബിജെപിയ്ക്ക് മുന്നിൽ മുട്ട് മടക്കാതെ മഞ്ചേശ്വരം

 

സ്വന്തം ലേഖകൻ

മഞ്ചേശ്വരം : ഭാഷാ ന്യൂനപക്ഷങ്ങളുടെ നാടായ മഞ്ചേശ്വരത്ത് യു.ഡി.എഫിന് തിളക്കമാർന്ന ജയം. മുസ് ലിം ലീഗ് സ്ഥാനാർഥി എം.സി ഖമറുദ്ദീൻ 7923 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിറ്റിങ് സീറ്റ് നിലനിർത്തി. 65407 വോട്ട് ഖമറുദ്ദീൻ നേടി. എൻ.ഡി.എ സ്ഥാനാർഥി രവീശതന്ത്രി കുണ്ടാർ 57484 വോട്ട് പിടിച്ചത് വഴി ബി.ജെ.പി ഇത്തവണയും രണ്ടാംസ്ഥാനം നിലനിർത്തി. എൽ.ഡി.എഫ് സ്ഥാനാർഥി ശങ്കർ റൈ 38233 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി.വട്ടിയൂർക്കാവിലും കോന്നിയിലും എൽ.ഡി. എഫ് മിന്നുന്ന വിജയം നേടിയപ്പോൾ മഞ്ചേശ്വരത്ത് കൂപ്പുകുത്തുകയായിരുന്നു

മുസ് ലിം വോട്ടുകൾ ഒന്നിപ്പിക്കുന്നതിനൊപ്പം മറ്റ് വിഭാഗങ്ങളുടെ വോട്ടുകളും നേടിയെടുക്കാൻ മുസ്ലീം ലീഗിന് സാധിച്ചു. ന്യൂനപക്ഷ വോട്ടുകൾ നേടുന്നതിൽ പരാജയപ്പെട്ട ഇടതുപക്ഷത്തിന് ബി.ജെ.പിയിലെ സാമുദായിക വോട്ടുകൾ പിടിച്ചെടുക്കാനോ കൈയിലുള്ളത് സംരക്ഷിക്കാനോ കഴിഞ്ഞില്ല. സമുദായിക വോട്ടുകൾ ഒന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങൾ വോട്ടർമാരിൽ വേണ്ടത്ര ചലനം സൃഷ്ടിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016ലെ തെരഞ്ഞെടുപ്പിൽ 89 വോട്ടിന്റെ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് പി.ബി. അബ്ദുറസാഖ് വിജയിച്ചത്. അബ്ദുറസാഖിന്റെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മഞ്ചേശ്വരത്ത് ഇത്തവണ അട്ടിമറി വിജയം നേടുമെന്ന് പ്രഖ്യാപനവുമായാണ് ബി.ജെ.പി കളത്തിലിറങ്ങിയത്. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ വിസമ്മതിച്ചതോടെ രവീശതന്ത്രിയെ സ്ഥാനാർഥിയാക്കുകയായിരുന്നു.

പരാജയപ്പെട്ടെങ്കിലും രണ്ടാം സ്ഥാനത്തെത്തിയ എൻ.ഡി.എ സ്ഥാനാർഥി വോട്ടുനില വർധിപ്പിച്ചു. കഴിഞ്ഞ തവണ കെ. സുരേന്ദ്രൻ 56,781 വോട്ടാണ് നേടിയതെങ്കിൽ രവീശതന്ത്രി 57484 വോട്ടായാണ് ഇത് വർധിച്ചത്.

അതേസമയം, 2016 തെരഞ്ഞെടുപ്പിൽ സി.എച്ച്. കുഞ്ഞമ്പു നേടിയ 42,565 വോട്ട് നിലനിർത്താൻ എൽ.ഡി.എഫ് സ്ഥാനാർഥി ശങ്കർ റൈക്ക് സാധിച്ചില്ല. സമുദായിക വോട്ടുകൾ പിടിക്കാൻ കുഞ്ഞമ്ബുവിനെ മാറ്റി ശങ്കർ റൈ സി.പി.എം സ്ഥാനാർഥിയാക്കിയെങ്കിലും 38233 വോട്ട് നേടിയ സി.പി.എമ്മിന് നാലായിരത്തോളം വോട്ട് കുറയുകയാണ് ഉണ്ടായത്.