കോടതി ചിലവ് വേണ്ടന്ന് എതിർ കക്ഷികൾ : മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് അവസാനിച്ചു ;ഉടൻ തെരഞ്ഞെടുപ്പെന്ന് ഇലക്ഷൻ കമ്മീഷൻ

കോടതി ചിലവ് വേണ്ടന്ന് എതിർ കക്ഷികൾ : മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് അവസാനിച്ചു ;ഉടൻ തെരഞ്ഞെടുപ്പെന്ന് ഇലക്ഷൻ കമ്മീഷൻ

സ്വന്തം ലേഖിക

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. ഹർജിക്കാരനും ബിജെപി സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ നൽകിയ അപേക്ഷയിലാണ് നടപടി. കേസ് പിൻവലിച്ചാൽ കോടതിച്ചെലവ് നൽകണമെന്ന ആവശ്യം എതിർകക്ഷി പിൻവലിച്ചതോടെയാണ് കേസ് നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചത്.ഉടൻതന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.

മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിക്കാനിരിക്കവേയാണ് അബ്ദുൾ റസാഖിൻറെ അഭിഭാഷകൻ സുരേന്ദ്രനിൽ നിന്നും കോടതിച്ചെലവ് ആവശ്യപ്പെട്ടത്. എന്നാൽ കോടതിച്ചെലവ് ആവശ്യപ്പെടുകയാണെങ്കിൽ ഹർജി പിൻവലിക്കാൻ തയ്യാറല്ലെന്ന് സുരേന്ദ്രൻ കോടതിയിൽ പറഞ്ഞതോടെ കേസിൻറെ വാദം വീണ്ടും നീട്ടുകയായിരുന്നു. കോടതിച്ചെലവെന്ന ആവശ്യം എതിർകക്ഷി പിൻവലിച്ചതോടെ കേസ് കോടതി അവസാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ പി ബി അബ്ദുൾ റസാഖിനോട് 89 വോട്ടുകൾക്ക് പരാജയപ്പെട്ട സുരേന്ദ്രൻ അബ്ദുൾ റസാഖിൻറെ വിജയം കള്ളവോട്ടിലൂടെയെന്ന് ആരോപിച്ചായിരുന്നു ഹർജി സമർപ്പിച്ചത്. എന്നാൽ കേസിലെ എല്ലാ സാക്ഷികൾക്കും സമൻസു പോലുമെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുഴുവൻ സാക്ഷികളെയും വിസ്തരിക്കുക പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി, കേസിൽ നിന്നും സുരേന്ദ്രൻ പിന്മാറാൻ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.