മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; സുരേന്ദ്രന് തിരിച്ചടി; കോടതിയില്‍ നേരിട്ട് ഹാജരാകണം ; വിടുതല്‍ ഹര്‍ജി ഈ മാസം 25ന് പരിഗണിക്കും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് തിരിച്ചടി. കെ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകണം. വിടുതല്‍ ഹര്‍ജി ഈ മാസം 25ന് പരിഗണിക്കും. അന്ന് സുരേന്ദ്രന്‍ ഉള്‍പ്പടെ ആറ് പ്രതികളും ഹാജരാകണമെന്നും കാസര്‍കോട് സെഷന്‍സ് കോടതി ഉത്തരവിട്ടു.

വിടുതല്‍ ഹര്‍ജി പരിഗണിക്കുന്ന ഈ മാസം 25ന് കേസിലെ മുഴുവന്‍ പ്രതികളും കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. എന്നാല്‍ വിടുതല്‍ ഹര്‍ജി പരിഗണിക്കുമ്പോള്‍ സാധാരണ നിലയില്‍ പ്രതികള്‍ ഹാജരാകേണ്ടതില്ലെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം കോടതി തള്ളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്രയും കാലം കേസ് പരിഗണിക്കുന്ന വേളയില്‍ ഒരിക്കല്‍ പോലും സുരേന്ദ്രന്‍ ഹാജരായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.