video
play-sharp-fill

ഗർഭിണിയായ ഭാര്യ വഴക്കിട്ട് കിണറ്റിൽ ചാടിയതിന് പിന്നാലെ ഭർത്താവും ചാടി ; ഇരുവരുടെയും എടുത്തുചാട്ടത്തിന് സാക്ഷിയായ 14കാരന്‍ മകന്‍ തന്നെ അച്ഛന്റെയും അമ്മയുടെയും രക്ഷയ്ക്കും കാരണമായി ; അമ്പരന്ന് നാട്ടുകാര്‍

ഗർഭിണിയായ ഭാര്യ വഴക്കിട്ട് കിണറ്റിൽ ചാടിയതിന് പിന്നാലെ ഭർത്താവും ചാടി ; ഇരുവരുടെയും എടുത്തുചാട്ടത്തിന് സാക്ഷിയായ 14കാരന്‍ മകന്‍ തന്നെ അച്ഛന്റെയും അമ്മയുടെയും രക്ഷയ്ക്കും കാരണമായി ; അമ്പരന്ന് നാട്ടുകാര്‍

Spread the love

സ്വന്തം ലേഖകൻ

മഞ്ചേരി : കുടുംബവഴക്കിന് പിന്നാലെ ഗർഭിണിയായ ഭാര്യ കിണറ്റിൽച്ചാടി.ഭാര്യ കിണറ്റിൽ ചാടിയതിൽ ആദ്യം പകച്ചുപോയ ഭർത്താവും യുവതിയ്‌ക്കൊപ്പം കിണറ്റിലേക്ക് ചാടുകയായിരുന്നു.

പുലർച്ചെ രണ്ടരമണിയോടെ മുപ്പതടി താഴ്ചയുള്ള കിണറ്റിൽ കുടുങ്ങിയ ദമ്പതികളെ ഒടുവിൽ അഗ്‌നിരക്ഷാസേന എത്തിയാണ് കരയ്ക്ക് എത്തിച്ചത്. ഇന്നലെ പാലക്കുളം എൽ.പി. സ്‌കൂളിന് സമീപത്താണ് ഏറെ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ശ്രീനിവാസനും ഭാര്യ ലക്ഷ്മിയും വഴക്കിട്ട് കിണറ്റിൽ ചാടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇരുവരുടെയും വഴക്കിനും ‘എടുത്തുചാട്ട’ത്തിനും സാക്ഷിയായ 14 വയസുകാരനായ മകൻ തന്നെ സംഭവം അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് മഞ്ചേരിയിൽനിന്ന് അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ പ്രദീപ് പാലത്തിന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിരക്ഷാസേന ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.അതേസമയം കിണറ്റിൽ നിന്നും കരയ്‌ക്കെത്തിയതോടെ ഇരുവരും തമ്മിലുള്ള പിണക്കവും മാറി.