
തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബിന് മുന്നില്‍ നടൻ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് ആരോപണത്തിൽ പരിശോധനയ്ക്കായി പ്രത്യേക അന്വേഷണ സംഘം.
വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം ട്രിവാർഡ്രം ക്ലബിന് സമീപം വാഹനാപകടമുണ്ടായത്. ട്രിവാൻഡ്രം ക്ലബ്ബില്‍ നിന്ന് ഇറങ്ങിയ മണിയൻപിള്ള രാജുവിൻ്റെ കാറിലേക്ക് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയും ബൈക്കിലുണ്ടായിരുന്നവർ തെറിച്ച് വീഴുകയുമായിരുന്നു. അപകടത്തില്‍ ശ്രീകണ്ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവർക്കായിരുന്നു പരിക്കേറ്റത്. എന്നാൽ അപകടത്തിന് ശേഷം വാഹനം നിർത്താതെ മണിയൻപിള്ള രാജു സ്ഥലത്തുനിന്ന് പോയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
എന്നാൽ അപകടം നടന്ന് പതിനൊന്നര മണിക്കൂറിനു ശേഷമാണ് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള രക്ത പരിശോധന നടത്തിയത്. അപകടം ഉണ്ടാക്കിയ വാഹനത്തെയും ഡ്രൈവറെയും കസ്റ്റഡിയില്‍ എടുക്കാൻ കാലതാമസം ഉണ്ടായിയെന്ന ആരോപണം അടക്കം പരിശോധിക്കും. ഇക്കാര്യത്തില്‍ അടക്കം മ്യൂസിയം പൊലീസ് മനഃപൂർവം വീഴ്ച വരുത്തിയിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും. ഡിസിപി വിനോദിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


