
തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്‍റെ കാറില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷിച്ച തിരുവനന്തപുരം ഡിസിപി ഇന്ന് റിപ്പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ചേക്കും.
പൊലീസിന്‍റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തെലെന്നാണ് വിവരം. മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയും മണിയൻപിള്ള രാജുവിന്റെയും മൊഴി അന്വേഷണത്തിൻ്റെ ഭാഗമായി രേഖപ്പെടുത്തിയിരുന്നു.
അപകടമുണ്ടായ ഉടനെ താൻ സ്റ്റേഷനില്‍ വിളിച്ച് വിവരമറിയിച്ചിരുന്നില്ലെന്ന് മണിയൻപിള്ള രാജു പറഞ്ഞു. അപകട വിവരം ഉടൻതന്നെ പൊലീസിനെ അറിയിച്ചെന്നായിരുന്നു മണിയൻ പിള്ള രാജു വ്യക്തമാക്കിയിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ ഏഴരയ്ക്കാണ് മണിയൻപിള്ള രാജു പോലീസുമായി ബന്ധപ്പെട്ടത്. ഫോണും ഓഫ് ചെയ്ത നിലയിലായിരുന്നു. മണിയൻപിള്ള രാജു മദ്യപിച്ചിരുന്നോ എന്നറിയാൻ മെഡിക്കല്‍ പരിശോധന നടത്തിയിരുന്നു. ഇതിന്‍റെ റിപ്പോർട്ടും വൈകാതെ ലഭിക്കും.



