മണിയാപറമ്പിൽനിന്നും ചീപ്പുങ്കലിലേക്ക് സർവീസ് നടത്തുന്ന ബോട്ടിൽ യാത്രക്കാരന് ദേഹാസ്വാസ്ത്യം; ബോട്ട് ജീവനക്കാരുടെ സമയോജിതമായ ഇടപെടൽമൂലം യാത്രക്കാരനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു, കുമരകം എസ്.എച്ച് വെൽനെസ് സെന്റർ ആശുപത്രിയിൽ എത്തിച്ച ശേഷം യാത്രക്കാരനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

Spread the love

ചീപ്പുങ്കൽ: മണിയാപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ബോട്ടിൽ യാത്രക്കാരന് ദേഹാസ്വാസ്ത്യം. ബോട്ട് ജീവനക്കാരുടെ സമയോജിതമായ ഇടപെടൽമൂലം യാത്രക്കാരനെ പെട്ടെന്നുതന്നെ ആശുപത്രിയിൽ എത്തിച്ചു.

ഇന്ന് ഉച്ചക്ക് 1.30ന് മണിയാപറമ്പിൽനിന്നും ചീപ്പുങ്കലിലേക്ക് പോകുകയായിരുന്ന ജലഗതാഗത വകുപ്പിന്റെ S-49 നമ്പർ ബോട്ടിലാണ് സംഭവം.

ചൂരത്തറ ബോട്ട് ജെട്ടിയിൽ നിന്നും കയറിയ രവി എന്ന യാത്രക്കാരനാണ് ബോട്ടിൽവച്ച് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടത്. തുടർന്ന് ബോട്ട് ജീവനക്കാർ മുഹമ്മ സ്റ്റേഷൻമാസ്റ്ററെ വിവരം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റേഷൻ മാസ്റ്ററുടെ അനുമതിയോടെ മറ്റു ബോട്ട്ജെട്ടികളിൽ ബോട്ട് നിർത്താതെ ചീപ്പുങ്കലിൽ എത്തിക്കുകയായിരുന്നു. ബോട്ട് ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് യാത്രികന്റെ ബന്ധു ചീപ്പുങ്കലിൽ എത്തിയിരുന്നു.

ബന്ധുവിനൊപ്പം രവിയെ ആശുപത്രിയിലേക്ക് ഓട്ടോയിൽ കയറ്റിവിട്ടശേഷമാണ് ബോട്ട് സർവ്വീസ് പുനരാരംഭിച്ചത്. കുമരകം എസ്.എച്ച് വെൽനെസ് സെന്റർ ആശുപത്രിയിൽ എത്തിച്ച ശേഷം രവിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

യാത്രാമദ്ധ്യേ ബോട്ടിലെ യാത്രികന് അപകടം സംഭവിച്ചപ്പോൾ പകച്ചുനില്ക്കാതെ സമയോചിതമായ ഇടപെടൽ നടത്തിയത് S-49 ബോട്ടിലെ ജീവനക്കാരായ രാജേഷ്കുമാർ,അനൂപ്, രാധാകൃഷ്ണൻ, അംബുജാക്ഷൻ,സുധീഷ് എന്നിവരാണ്.