
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ സ്റ്റാറാണ് മണിയമ്മ എന്ന മലയാളിയായ 72-കാരി.
ഏത് വലിയ വണ്ടിയാണെങ്കിലും വളയം പിടിച്ചു മെരുക്കാനുള്ള മണിയമ്മയുടെ കഴിവ് കണ്ട് നെറ്റിസണ്‍സ് അവർക്ക് ഒരു പേരും നല്‍കിയിട്ടുണ്ട് ‘ദി ഡ്രൈവർ അമ്മ’.
ഇപ്പോള്‍ മണിയമ്മ ദുബായില്‍ ആഡംബര കാറായ റോള്‍സ് റോയ്സ് ഓടിക്കുന്ന വീഡിയോയാണ് വൈറല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാരി ധരിച്ചെത്തി, തന്റെ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് വീഡിയോയില്‍ കാണിച്ചതിനു ശേഷം വെളുത്ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് തിരക്കേറിയ നഗരവീഥിയിലൂടെ പായിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.
ആത്മവിശ്വാസത്തോേടെ വാഹനം ഒടിക്കുന്ന നെറ്റിസണ്‍സിന്റെ ഡ്രൈവറമ്മയുടെ വീഡിയോ നിമിഷങ്ങള്‍ക്കകം ട്രെൻഡിങ്ങാകുകയും ചെയ്തു. കേരളത്തില്‍ ഒരു ഡ്രൈവിംഗ് സ്കൂള്‍ നടത്തുന്ന മണിയമ്മക്ക് 11 തരം വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസൻസുണ്ട്. കൂടാതെ എക്‌സ്‌കവേറ്റർ, ഫോർക്ക്‌ലിഫ്റ്റുകള്‍, ക്രെയിനുകള്‍, റോഡ് റോളറുകള്‍, ട്രാക്ടറുകള്‍, ബസുകള്‍ മുതലായ വാഹനങ്ങള്‍ ഓടിക്കുന്ന വീഡിയോയും അവരുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലില്‍ കാണാൻ സാധിക്കും.