
കോട്ടയം: യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടക്കുന്ന മാണിസം യൂത്ത് കോൺക്ലേവിന്റെ തീം സോങ് പ്രകാശനം ചെയ്തു.
സംവിധായകൻ ബ്ലസിയാണ് സോങിന്റെ പ്രകാശനം നിർവഹിച്ചത്. ഇരുനൂറിലധികം സിനിമകളിലായി നാനൂറോളം പാട്ടുകൾ എഴുതിയ സംഗീത സംവിധായകൻ രാജീവ് ആലുങ്കലാണ് തീംസോങ് എഴുതി സംവിധാനം ചെയ്തത്.
സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന യുവജന കമ്മീഷൻ അംഗം അബേഷ് അലോഷ്യസ് എറണാകുളം ജില്ലാ പ്രസിഡന്റ് ജോജസ് ജോസ് ,പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മാത്യു നൈനാൻ,നാസർ സലാം എന്നിവർ പ്രസംഗിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഫെബ്രുവരി 14 15 16 തീയതികളിൽ ആണ് കേരള യൂത്ത് ഫ്രണ്ട് നേതൃത്വത്തിലുള്ള മാണിസം യൂത്ത് കോൺക്ളേവ് നടക്കുക. ഇന്ന് വൈകിട്ട് നാലിന് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ പതാക ഉയർത്തും .കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും.