ഈരയിൽക്കടവ് – മണിപ്പുഴ ബൈപാസിൽ വാഹനാപകടം; നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
സ്വന്തം ലേഖിക
കോട്ടയം: ഈരയിൽക്കടവ് – മണിപ്പുഴ ബൈപാസിൽ നിയന്ത്രണം വിട്ട കാർ ഉയർന്നുപൊങ്ങി മര ത്തിൽ ഇടിച്ചു മറിഞ്ഞു.
രണ്ടാമത്തെ വളവിൽ ഇന്നലെ രാത്രി 11.30നാണ് അപകടം. യാത്രികരായ മുട്ടമ്പലം തൈക്കടവിൽ മാത്യു (48), മൂലവട്ടം നെടുംപു രയിടം റോഷൻ (37), കൊട്ടാരക്കര ബിജുഭവനിൽ ബിജു (42) എന്നിവരെ പരുക്കു കളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്തുനിന്നു മണി പുഴ ഭാഗത്തേക്കു പോവുകയായിരുന്ന കാർ അമിത വേഗത്തിലായിരുന്നു. റോഡിൽ നിന്നു തെന്നിമാറിയ കാർ അരികിലെ പത്തോളം റിഫ്ലക്ടറുകൾ തകർത്തു നൂറു മീറ്ററിലേറെ ഓടി. ഏഴടിയോളം ഉയർന്നുപൊങ്ങിയ കാർ മരത്തിൽ ഇടി ച്ചാണു മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ പൂർണ മായും തകർന്ന കാറിന്റെ എയർ ബാഗ് പുറത്തു വന്നതിനാൽ വലിയ അപകടം ഒഴിവായി.
മറിഞ്ഞ കാറിനുള്ളിൽ ഒരാൾ പുറത്തിറങ്ങി ബഹളം വച്ചതിനെ തുടർന്ന് എത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കാറിനുള്ളിൽ കുടുങ്ങിയ 2 പേരെ പുറത്തിറക്കി. പിന്നീടു ഇവരെ മറ്റൊരു വാഹനത്തിൽ ആശു പ്രതിയിൽ എത്തിക്കുകയായിരുന്നു. റോഷന്റെ കാൽമുട്ടിനാണ് പരുക്ക്.
സംഭവം നടന്നു നിമിഷങ്ങൾക്കുള്ളിൽ കോട്ടയം ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ മറ്റൊരു കാർ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിൽ ഇടിക്കാതെ വെട്ടിച്ചുമാറ്റി. കാർ പൊലീസ് തടഞ്ഞു പരിശോധിച്ചപ്പോൾ വാഹനം ഓടിച്ചിരുന്ന ചങ്ങനാശേരി സ്വദേശി മദ്യപിച്ചിരുന്നതായി കണ്ടെത്തി. തുടർന്നു കസ്റ്റഡിയിലെടുത്ത വാഹനം ചിങ്ങവനം പൊലീസിനു കൈമാറി.