
മണിപ്പൂരില്‍ കനത്ത ജാഗ്രത; കര്‍ഫ്യൂ തുടരുന്നു; കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു
സ്വന്തം ലേഖകൻ
ഇംഫാൽ: വീണ്ടും സംഘർഷമുണ്ടായ മണിപ്പൂരിൽ കനത്ത ജാഗ്രത തുടരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബിഷ്ണുപൂർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ജിരിബാം ജില്ലകളിൽ കർഫ്യൂ തുടരുന്നു. നിയന്ത്രണങ്ങളിൽ ഇളവ് നൽകില്ലെന്ന് സർക്കാർ അറിയിച്ചു. പ്രശ്നബാധിത മേഖലകളിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു.
അക്രമികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. പൊതുമരാമത്ത് മന്ത്രിയുടെ വീട് അക്രമികൾ തകർത്തു. ഇതേത്തുടർന്ന് പ്രദേശത്ത് സുരക്ഷയ്ക്കായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ബിഷ്ണുപൂർ ജില്ലയിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക്
പരിക്കേൽക്കുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസത്തെ അക്രമങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേർ കൂടി പിടിയിലായി. സൈന്യത്തിന്റെ പരിശോധനയിലാണ് ആയുധങ്ങളും
സ്ഫോടകവസ്തുക്കളുമായി ഇവർ പിടിയിലാകുന്നത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അസമിലുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാൻ മണിപ്പൂരിലെ ബിജെപി എംഎൽഎമാർ സമയം ചോദിച്ചിട്ടുണ്ട്.