മണിപ്പൂരില്‍ ഇന്‍റ‌ര്‍നെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും; സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്ക് തുടരും; തീരുമാനം മുഖ്യമന്ത്രിയുടെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ

മണിപ്പൂരില്‍ ഇന്‍റ‌ര്‍നെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും; സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്ക് തുടരും; തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ

സ്വന്തം ലേഖിക

ന്യൂഡൽഹി: കലാപം നടക്കുന്ന മണിപ്പൂരില്‍ ഇന്‍റ‌ര്‍നെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും.

ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് നിയന്ത്രണങ്ങളോടെ ലഭ്യമാക്കാനാണ് തീരുമാനം. സാമൂഹിക മാധ്യമങ്ങള്‍ക്കും മൊബൈല്‍ ഇന്‍റര്‍നെറ്റിനുമുള്ള വിലക്ക് തുടരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ബീരേന്‍സിങിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇന്റര്‍നെറ്റ് ഭാഗികമായി പുനഃസ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്.

അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് നാലാം ദിനവും പ്രക്ഷുബ്ധമായി. പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തില്ലെന്ന വാശിയില്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്നതാണ് ഇന്നും പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമാകാൻ കാരണം.

പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് രണ്ടു സഭകളിലും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. ബിജെപി നേതാക്കള്‍ രാജസ്ഥാനിലെ ലൈംഗിക അതിക്രമം ചൂണ്ടിക്കാട്ടി ഹ്രസ്വ ചര്‍ച്ചയ്ക്ക് നല്‍കിയ നോട്ടീസ് അംഗീകരിക്കാമെന്ന് രാജ്യസഭ അദ്ധ്യക്ഷൻ പറഞ്ഞത് വലിയ പ്രതിഷേധത്തിനിടയാക്കി.