
ഇംഫാല്‍: മണിപ്പൂരില്‍ കുക്കി നാഗാ സംഘർഷം രൂക്ഷമാകുന്നു.
ഉഖ്രുലില്‍ രാത്രി നടന്ന സംഘർഷങ്ങള്‍ക്ക് പിന്നാലെ ഇന്ന് കുക്കി വിഭാഗത്തിലുള്ളവരുടെ വീടുകള്‍ക്ക് നാഗകള്‍ തീയിട്ടു.
പിന്നാലെ കുക്കി സായുധസംഘങ്ങള്‍ വെടിയുതിര്‍ത്തു.
ഉപമുഖ്യമന്ത്രി ലോസി ദിഖോയുടെ സന്ദർശനത്തിനിടെയാണ് വീണ്ടും സംഘർഷം. സംഘർഷം നിയന്ത്രിക്കാൻ പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാഗ കുക്കി യുവാക്കള്‍ തമ്മില്‍ നടന്ന ചെറിയ വാക്കുതർക്കമാണ് സംസ്ഥാനത്തെ വീണ്ടും കലാപ സാഹചര്യത്തിലേക്ക് തള്ളിവിട്ടത്. ഉഖ്രുലിലെ ലിറ്റാൻ ഗ്രാമത്തില്‍ നാഗ യുവാവിനെ കുക്കികള്‍ മർദിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് രാത്രിയോടെ കലാപമായി മാറിയത്.
രാത്രി നടന്ന സംഘർഷത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. വെടിവെപ്പും കല്ലേറും ഉണ്ടായി. 25 വീടുകള്‍ക്ക് തീയിട്ടു. ഇതില്‍ ഭൂരിപക്ഷവും നാഗവിഭാഗക്കാരുടെ വീടുകളായിരുന്നു. സംഘർഷത്തെ തുടർന്ന പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.



