
സ്വന്തം ലേഖകൻ
ഇംഫാൽ: മണിപ്പൂരിൽ നിന്നും വീണ്ടും പുറത്തുവരുന്നത് ഞെട്ടിക്കുന്ന ലൈംഗികപീഡന വാർത്ത. കലാപകാരികളിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പത്തൊൻപതുകാരി രംഗത്തെത്തി. എടിഎം കൗണ്ടറിൽ നിന്ന് പണമെടുക്കാനായി കയറിയപ്പോഴാണ് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിന് ഇരയാക്കിയത്.
‘‘വെളുത്ത കാറിൽ എത്തിയ നാലുപേർ എന്നെ മലയോര പ്രദേശത്തേക്ക് കൊണ്ടുപോയി. വാഹനത്തിനുള്ളിൽവച്ച് ഡ്രൈവർ ഒഴികെയുള്ള മൂന്നുപേരും ലൈംഗികാതിക്രമം നടത്തി. കുന്നിൻ മുകളിലെത്തിച്ച് രാത്രി വീണ്ടും പീഡിപ്പിച്ചു. കുടിക്കാൻ പച്ചവെള്ളം പോലും തന്നില്ല. രാവിലെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ കെട്ടഴിക്കണമെന്ന് അവരോട് ആവശ്യപ്പെട്ടു. ഒരാൾ കണ്ണിലെ കെട്ടഴിച്ചുതന്നു. പിന്നെ ഓടി രക്ഷപ്പെടുകയായിരുന്നു’’.– യുവതി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട്ടോറിക്ഷയിൽ പച്ചക്കറി കുട്ടകൾക്കിടയിൽ ഒളിച്ചാണ് യുവതി അവിടെനിന്നും കാങ്പോക്പിയിൽ എത്തിയത്. പിന്നീട് നാഗാലാൻഡിലെ കൊഹിമയിലുള്ള ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മേയ് ആദ്യവാരം നടന്ന സംഭവത്തിൽ ജൂലൈ 21–നാണ് കാങ്പോക്പി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനായത്. അതേസമയംഅക്രമികളെ തിരിച്ചറിയാത്തതിനാലും കേസിൽ തെളിവുകളില്ലാത്തിനാലും ഇതുവരെ ആരെയും പിടികൂടാനായില്ലെന്ന് പൊലീസ് അറിയിച്ചു. കേസിൽ അന്വേഷണം നടന്നുവരുന്നതായും പൊലീസ് വ്യക്തമാക്കി.