video
play-sharp-fill

മണിപ്പൂരിലെ നരഹത്യ; എസ്.യു.സി ഐ കോട്ടയം ലോക്കൽ കമ്മിറ്റി തിരുനക്കര പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രതിഷേധ പ്രകടനവും യോഗവും നടത്തി

മണിപ്പൂരിലെ നരഹത്യ; എസ്.യു.സി ഐ കോട്ടയം ലോക്കൽ കമ്മിറ്റി തിരുനക്കര പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രതിഷേധ പ്രകടനവും യോഗവും നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മണിപ്പൂരിൽ നടക്കുന്ന നരഹത്യയ്ക്കെതിരെ എസ്.യു.സി ഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി കേന്ദ്ര കമ്മറ്റി ആഹ്വാനം ചെയ്ത അഖിലേന്ത്യ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

കോട്ടയം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. ജി അജയകുമാർ അധ്യക്ഷത വഹിച്ചു. പ്രതിഷേധ യോഗം സംസ്ഥാന കമ്മിറ്റി അംഗം വി. കെ സദാനന്ദൻ ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മിനി കെ ഫിലിപ്,ജില്ലാ കമ്മിറ്റിയംഗങ്ങൾ എൻ. കെ ബിജു , ഇ.വി പ്രകാശ്,.വി. പി കൊച്ചുമോൻ എന്നിവർ പ്രസംഗിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group