മണിമലയിൽ മണ്ണിടിച്ചിൽ: സ്വകാര്യ വ്യക്തിയുടെ കോഴിഫാം തകർന്നു: 4000 വീടുകളിലേക്ക്‌ വെള്ളം എത്തിക്കുന്ന ടാങ്കും അപകട ഭീഷണിയിൽ.

Spread the love

മണിമല: പഴയിടം ഭാഗത്ത് മണ്ണിടിഞ്ഞ് കോഴിഫാം തകർന്നു. കുടിവെള്ള പദ്ധതിയുടെ ടാങ്ക് സ്ഥിതി ചെയ്യുന്ന പ്രദേശവും അപകട ഭീഷണിയിലാണ്.

പഴയിടം പൂവത്തോലി തോംസണ്‍ ഗ്രൂപ്പിന്റെ പാറമടയില്‍ മണ്ണിടിഞ്ഞ്‌ സമീപത്തുള്ള പാമ്പയില്‍ വിജയകുമാറിന്റെ കോഴിഫാം ഉള്‍പ്പെടെ തകര്‍ന്നു.

പാറ പൊട്ടിക്കാനായി മണ്ണ്‌ എടുത്ത്‌ കൂട്ടിയിട്ടിരുന്ന സ്‌ഥലത്ത്‌ വെള്ളം കെട്ടി നിന്ന്‌ മണ്ണിടിയുകയായിരുന്നു.നിലയ്‌ക്കത്താനംപടി പാമ്പയില്‍ റോഡിലേയ്‌ക്ക് പത്തടിയോളം പൊക്കത്തില്‍ മണ്ണിടിഞ്ഞതോടെ റോഡ്‌ ഗതാഗതം തടസപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട്‌ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച്‌ മണ്ണ്‌ നീക്കം ചെയ്‌ത് മണിക്കൂറുകള്‍ക്ക്‌ ശേഷമാണ്‌ ഗതാഗതം പുനഃസ്‌ഥാപിച്ചത്‌.

മണിമല കുടിവെള്ള പദ്ധതിയുടെ ടാങ്ക്‌ സ്‌ഥിതി ചെയ്യുന്നത്‌ ഈ മണ്ണ്‌ ഇടിഞ്ഞ സ്‌ഥലത്തിന്റെ മുകള്‍ ഭാഗത്‌ ആണ്‌. 4000 വീടുകളിലേക്ക്‌ വെള്ളം എത്തിക്കുന്ന ടാങ്കും ഇപ്പോള്‍ അപകട ഭീഷണിയിലാണ്‌.