മണിമലയാർ സംരക്ഷണം : ജലവിഭവ വകുപ്പ് പരിശോധന നടത്തി

മണിമലയാർ സംരക്ഷണം : ജലവിഭവ വകുപ്പ് പരിശോധന നടത്തി

സ്വന്തംലേഖകൻ

കോട്ടയം : ഹരിത കേരളം മിഷൻ പദ്ധതിയുടെ ഭാഗമായി, മുണ്ടക്കയം മണിമലയാർ സംരക്ഷണ ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരായ ഷംല ബീഗം (എക്സിക്യുട്ടീവ് എന്‍ജിനീയര്‍) നിഷ ദാസ് (അസിസ്റ്റന്‍റ് എന്‍ജിനീയര്‍)സുധീപ് ശ്രീനിവാസന്‍ (ഓവര്‍സിയര്‍ ) എന്നിവര്‍ മണിമലയാറിന്‍റെ ഉത്ഭവസ്ഥാനമായ മുണ്ടക്കയം പ്രദേശത്ത് പരിശോധന നടത്തി.മുണ്ടക്കയം കോസ് വേ ജംഗ്ഷൻ മുതൽ ഉപ്പുകയം ചെക്ക് ഡാം വരെയുള്ള ഭാഗത്താണ് പരിശോധന നടത്തിയത്. നിലവിലുള്ള പുഴയുടെ ആഴം വർദ്ധിപ്പിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും,ചെക്ക് ഡാം ബലപ്പെടുത്തി അറ്റകുറ്റപ്പണികൾ ചെയ്ത് നവീകരിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ആവശ്യമായ പരിശോധനയ്ക്ക് ആയിട്ടാണ് സംഘമെത്തിയത്.
ജില്ലാ പഞ്ചായത്ത് അംഗം കെ.രാജേഷ്, മണിമലയാർ സംരക്ഷണ ജനകീയ വേദി കൺവീനർ റെജിമോൻ ചെറിയാൻ,ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ അനുപമ രാജപ്പൻ ,അൻഷാദ് ഇസ്മയിൽ ,വിപിൻ രാജു പൊതുപ്രവർത്തകരായ സി.വി അനിൽകുമാർ , കെ.ജനീഷ് എന്നിവർ
മുണ്ടക്കയം മണിമലയാറിന്റെ തീരത്ത് കഴിഞ്ഞ പതിനൊന്നാം തീയതി രൂപീകരിച്ച മണിമലയാർ സംരക്ഷണ ജനകീയ വേദിയുടെ പ്രവർത്തനത്തിന് ഭാഗമായി ഹരിത കേരളം മിഷൻ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജീവനക്കാർ പുഴയിൽ പരിശോധന നടത്തുകയും വിവിധ ഭാഗങ്ങളിലെ വെള്ളത്തിൻറെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു.
മണിമലയാർ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ഹരിതകേരളം മിഷൻ മണിമലയാർ സംരക്ഷണ ജനകീയ വേദി എന്നിയുടെ സംയുക്താഭിമുഖ്യത്തിൽ ജനപ്രതിനിധികളും പൊതു പ്രവർത്തകരും സാമൂഹിക സാംസ്കാരിക രംഗത്തെ വിവിധ നേതാക്കളും ക്ലബ്ബുകൾ വായനശാലകൾ കുടുംബശ്രീ പ്രവർത്തകർ വിദ്യാർത്ഥികൾ യുവജനങ്ങൾ എന്നിവരടങ്ങുന്ന സന്നദ്ധ സംഘം നാളെ രാവിലെ 7 മണിക്ക് പുഴനടത്തം മലിനീകരണ സ്രോതസ്സുകളുടെ പരിശോധനയും സംഘടിപ്പിക്കും.