മണിമലയാറിനായി നാടൊന്നിച്ചു..

മണിമലയാറിനായി നാടൊന്നിച്ചു..

സ്വന്തംലേഖകൻ

കോട്ടയം : ഹരിത കേരളം മിഷന്റെ ഭാഗമായി രൂപീകൃതമായ മണിമലയാർ ജനകീയ സംരക്ഷണ സമിതിയായ മുണ്ടിനീർ കൂട്ടത്തിന്‍റെ ആഭിമുഖ്യത്തിൽ മാർച്ച് 15ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം മണിമലയാർ സംരക്ഷണത്തിനായി പുഴനടത്തം സംഘടിപ്പിച്ചു. മുണ്ടക്കയം കോസ് വേ ജംഗ്ഷനിൽ നിന്ന് ഞായറാഴ്ച രാവിലെ ഏഴിന് ആരംഭിച്ച പഠനയാത്ര കലാദേവി ഭാഗത്ത് നിന്ന് മണിമലയാറ്റിൽ പ്രവേശിച്ച് പുത്തൻചന്ത പഞ്ചായത്ത് സ്റ്റേഡിയം വരെയുള്ള പുഴയുടെ ഇരുവശവും നിരീക്ഷണ വിധേയമാക്കി. മണിമലയാർ നദീതട ത്തിലൂടെയും ജലം ഒഴുകിയെത്തുന്ന ചാലുകളിലൂടെയും കൈ തോടുകളിലൂടെയും മുണ്ടിനീർ കൂട്ടം നടന്നു യാത്രയ്ക്കിടയിൽ അതിരൂക്ഷവും ഭയാനകവുമായ ഒട്ടനവധി മാലിന്യ സ്രോതസുകളും അനധികൃത കയ്യേറ്റങ്ങളും അശാസ്ത്രീയമായ നിർമ്മിതികളും പുഴയിലേക്ക് തുറന്നുവച്ചിരിക്കുന്ന കക്കൂസ് മാലിന്യകുഴലുകളും കണ്ടെത്തുകയുണ്ടായി.ഇത്തരം മലിനീകൃത ഇടങ്ങളില്‍ നിന്നുള്ള കുടിവെള്ളത്തിനും മറ്റ് ഗാർഹിക ആവശ്യത്തിനും ജലം ശേഖരിക്കുന്നതും കാണാന്‍ കഴിഞ്ഞു ,രൂക്ഷമായ ഗന്ധവും ജൈവാവശിഷ്ടങ്ങൾ അടിഞ്ഞുകൂടി അഴുകി കുഴമ്പ് പരുവത്തിൽ ആയിത്തീർന്ന പുഴ വെള്ളവും മിക്കസ്ഥലങ്ങളിലും ദർശിക്കാൻ ഇടയായി. തുടർന്ന് പഠനസംഘം മുണ്ടക്കയം ടൗണിൽ നിന്നും മണിമലയാറ്റിലേക്ക് മലിനജലം ഒഴുകുന്ന ഓടകള്‍ സന്ദർശിക്കുകയുണ്ടായി വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വാസ ഇടങ്ങളിൽ നിന്നും മാലിന്യങ്ങൾ നേരിട്ട് ഓടയിലേക്ക് ഒഴുക്കി വിടുന്നതും സംഘം കാണുകയുണ്ടായി.. രാവിലെ ഏഴിന് ആരംഭിച്ച പഠനയാത്ര 9 30ന് ബസ്റ്റാൻഡിലെത്തി സമാപിച്ചു .തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗവും സമിതി ചെയർമാനുമായ കെ രാജേഷിന്‍െറ അധ്യക്ഷതയിൽ യോഗം ചേർന്ന് അവലോകനം നടത്തുകയും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ഉണ്ടായി .സമിതി കൺവീനർ റെജിമോൻ ചെറിയാൻ പദ്ധതികൾ വിശദീകരിക്കുകയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് രാജു ,മണിമലയാർ പദ്ധതി കോർഡിനേറ്റർ സുബിൻ ഡോ. പുന്നന്‍ കുര്യൻവേങ്കടത്ത്എന്നിവര്‍ സംസാരിക്കുകയും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത രെജീഷ് ഗ്രാമപഞ്ചായത്ത് അംഗം ബെന്നി ചേറ്റുകുഴി പൊതുപ്രവർത്തകരായ സി വി അനിൽ കുമാർ,പി കെ പ്രദീപ് ,ജനീഷ് കെ, ജെയിംസ് ജോസഫ്, നവാസ് തോപ്പിൽ, കെ ബി മധു ,റോയ് കപ്പലുമാക്കൽ ,സിദ്ദീഖ് ,സി ആർ രതീഷ് ,ജോർജ് മുണ്ടക്കയം ,തോമസുകുട്ടി കുളങ്ങര, ശ്രീ സജിത് വർമ്മ ,ഹരിതകേരളം മിഷൻ പ്രവർത്തകരായ അനുപമ രാജപ്പൻ, അൻഷാദ് ഇസ്മായിൽ, വിപിൻ രാജു,എന്നിവർ പുഴ നടത്തത്തിൽ പങ്കുചേർന്നു.ജനകീയ സമിതിയുടെ നേതൃത്വത്തിൽ മണിമലയാറിന്‍റെ വിവിധ സ്ഥലങ്ങളിൽ നിന്നും മലിനീകരണ നിയന്ത്രണ ബോർഡ് കഴിഞ്ഞദിവസം ജലം ശേഖരിക്കുകയും പരിശോധനക്കായി ലാബിലെത്തിക്കുകയും ചെയ്യുകയുണ്ടായി. ജലവിഭവ വകുപ്പും സ്ഥലം സന്ദർശിക്കുകയും തടയണ ബലപ്പെടുത്തി ഉയരം കൂട്ടുവാനും പുഴ മനോഹരമാക്കുവാനും ആവശ്യമായ പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.. മണിമലയാർ നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഡോക്മെന്‍റ് ആക്കുവാനും അതിൻറെ അടിസ്ഥാനത്തിൽ ആക്ഷൻപ്ളാൻ തയ്യാറാക്കുവാനും പ്രാദേശിക ജനകീയ സംവാദങ്ങൾ സംഘടിപ്പിക്കുവാനും സമിതി തീരുമാനിച്ചു