video
play-sharp-fill

അതിജീവനത്തിനായി ഒരു നാട് ഒരുമിക്കുന്നു.   മണിമലയാർ സംരക്ഷണ ജനകീയ വേദിക്ക് തുടക്കമായി.

അതിജീവനത്തിനായി ഒരു നാട് ഒരുമിക്കുന്നു. മണിമലയാർ സംരക്ഷണ ജനകീയ വേദിക്ക് തുടക്കമായി.

Spread the love


സായാഹ്ന സൂര്യനെ സാക്ഷിയാക്കി, മണിമലയാർ തീരത്ത്, നാടിൻറെ അതിജീവനത്തിനും, വരുംതലമുറയുടെ നിലനിൽപ്പിനായുള്ള ജനകീയ വേദിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അതിരൂക്ഷമായ മലിനീകരണത്തിൽ മരണാസന്നയായ മണിമലയാറിനെ വീണ്ടെടുക്കുവാനുള്ള ജനകീയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാൻ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ കെ രാജേഷ് മുണ്ടക്കയത്ത് മണിമലയാറ്റിൻ തീരത്ത് വിളിച്ചുചേർത്ത കൺവെൻഷനിലാണ് ജനകീയവേദി രൂപംകൊണ്ടത്. മുണ്ടക്കയത്തും,സമീപ ഗ്രാമപഞ്ചായത്തുകളിലുമുള്ള ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, പൊതുപ്രവർത്തകർ , സാമൂഹ്യ- സമുദായ- സാംസ്കാരിക സംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഗ്രന്ഥശാലാ പ്രവർത്തകർ, ക്ലബ്ബുകൾ, പരിസ്ഥിതി സംഘടനാ പ്രവർത്തകർ, യുവജന -വിദ്യാർഥി മഹിളാ സംഘടനാപ്രവർത്തകർ, വ്യാപാരി വ്യവസായി സംഘടനകൾ, മാധ്യമപ്രവർത്തകർ,
റസിഡന്റ്‌സ് അസോസിയേഷനുകൾ, സന്നദ്ധപ്രവർത്തകർ, ഹരിത കേരളം മിഷൻ കോർഡിനേറ്റർ മാർ, ആരോഗ്യവകുപ്പ്, മണ്ണു സംരക്ഷണ വകുപ്പ്, ശുചിത്വ മിഷൻ അധികൃതർ തുടങ്ങിയവർ പങ്കെടുത്ത യോഗം വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ട് തന്നെ ആവേശകരമായ അനുഭവമായി മാറി. പുല്ലകയാറും നെടുംതോടും സംഗമിച്ച്, മണിമലയാർ ആയി മാറുന്ന മുണ്ടക്കയം പ്രദേശത്തു തന്നെ മാലിന്യവാഹിനി ആയി പുഴ മാറിയ സാഹചര്യത്തിലാണ് , പുഴ സംരക്ഷണത്തിനും മാലിന്യ നിർമാർജനത്തിനും ആയുള്ള ജനതയുടെ ഒത്തുചേരൽ സാധ്യമായത്.
ജില്ല പഞ്ചായത്ത് മെമ്പർ കെ രാജേഷ് ആമുഖ സംഭാഷണം നടത്തി ഇത്തരമൊരു യോഗം വിളിച്ചുചേർക്കാൻ ഇടയായ സാഹചര്യം വിശദീകരിച്ചു. മണിമലയാറിന്റെ തുടക്കത്തിൽ തന്നെ ഓടകളിൽനിന്നും വിവിധ കൈവഴികളിലൂടെയും മാലിന്യ പ്രവാഹമാണ് പുഴയിലേക്ക് എത്തുന്നത്. നിരവധി കുടിവെള്ള പദ്ധതികളുടെയും, കുടിവെള്ള സ്രോതസുകളുടെയും, സ്രോതസായ മണിമലയാറിന്റെ നിലവിലെ അവസ്ഥ അതിദയനീയമാണ്. പുഴയുടെ അതി രൂക്ഷമായ മലിനീകരണം ഭാവിയിൽ ഭയാനകമായ അവസ്ഥാവിശേഷങ്ങൾ സൃഷ്ടിക്കപ്പെടും എന്നതിൽ തർക്കമില്ല. ഈ സാഹചര്യത്തിൽ പുഴയെ സംരക്ഷിക്കുവാനും, മാലിന്യം വലിച്ചെറിയുന്ന സംസ്കാരത്തിന് അറുതി വരുത്തുവാനും,ഖരമാലിന്യങ്ങളും ദ്രവ മാലിന്യങ്ങൾ പുഴയിലേക്ക് തിരിച്ചുവിടുന്ന രീതി അവസാനിപ്പിക്കുവാനും യോഗം ഒറ്റക്കെട്ടായി തീരുമാനമെടുത്തു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും, പാലക്കാട് സെൻമേരിസ് കോളേജ് പ്രിൻസിപ്പലും നാലുമണിക്കാറ്റ് വിനോദസഞ്ചാര കേന്ദ്രത്തിൽ ശില്പിയുമായ ഡോക്ടർ പുന്നൻ കുര്യൻ പ്രവർത്തന പദ്ധതി വിശദീകരിച്ചു. എൻറെ മണിമലയാർ കോർഡിനേറ്ററും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ SV സുബിൻ, കൊക്കയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നെച്ചൂർ തങ്കപ്പൻ, ഫോക്‌ലോർ അക്കാദമി പുരസ്കാര ജേതാവ് ശശി ജനകല, സി വി അനിൽകുമാർ, ടി കെ ശിവൻ ,rc നായർ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കുഞ്ഞുവാവ, റെജിമോൻ ചെറിയാൻ, നവാസ് തോപ്പിൽ, കെ ബി മധു, നൗഷാദ് വെംബ്ലി, റെജിനാൾഡ് ആൻറണി, റെജീന റഫീഖ്, അർച്ചന സദാശിവൻ, അബൂ ഉബൈദ്ത്ത്, ചാർലി കോശി, സുനിൽ കുര്യൻ, റഷീദ് താന്നിമൂട്ടിൽ, സിജു കൈതമറ്റം, ഷിജോ തോമസ് പെരൂപ്പറമ്പിൽ, എംജി രാജു, കേ.ജനീഷ്, വിപിൻ രാജു,അനുപമ രാജപ്പൻ, അൻഷാദ് ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു.
ഭാവി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് വേണ്ടിയും,എൻറെ മണിമലയാർ പദ്ധതിയുമായി സഹകരിച്ച് മണിമലയാറിനെ ഉദ്ഭവ കേന്ദ്രമായ മുണ്ടക്കയം പ്രദേശത്തെ പുഴയെ സംരക്ഷിക്കുന്നതിനുവേണ്ടി, കൈത്തോടുകൾ നവീകരിച്ച്, ഉറവിട മാലിന്യസംസ്കരണം പരമാവധി പ്രോത്സാഹിപ്പിച്ചു,,പട്ടണത്തിലെ മാലിന്യപ്രശ്നത്തിന് പ്രായോഗികവും ശാസ്ത്രീയവുമായ മാർഗ്ഗങ്ങൾ കണ്ടുപിടിക്കുന്നതിനു വേണ്ടിയും,കുട സംരക്ഷണത്തിനായി പുഴയുടെ വീണ്ടെടുപ്പിനായി മാലിന്യ സംസ്കരണത്തിനായി മുള്ള ജനകീയ ഐക്യം സാധ്യമാക്കുന്നതിനും വേണ്ടിയുള്ള മണിമലയാർ സംരക്ഷണ ജനകീയ വേദി രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സോഫി ജോസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ എസ് രാജു, നെച്ചൂർ തങ്കപ്പൻ, ജെസ്സി ജോസ് എന്നിവർ രക്ഷാധികാരികളായി, ജില്ലാ പഞ്ചായത്തംഗം കെ രാജേഷ് ചെയർമാനും, റെജിമോൻ ചെറിയാൻ ജനറൽ കൺവീനറും, എന്തൊക്കെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഫാ ദിഫൈൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, എല്ലാ രാഷ്ട്രീയപാർട്ടികളുടെയും പ്രതിനിധികൾ, വ്യാപാരി സംഘടനാ നേതാക്കൾ, വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികൾ എന്നിവരുൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയും, മുണ്ടക്കയം, പെരുവന്താനം കൊക്കയാർ കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പൊതു പ്രവർത്തകർ സന്നദ്ധ പ്രവർത്തകർ, വിദ്യാർഥി-യുവജന സംഘടനാ പ്രവർത്തകർ എന്നിവരടങ്ങുന്ന 501 അംഗ ജനറൽ കമ്മറ്റിയും രൂപീകരിച്ചു.
പതിനേഴാം തീയതി ഞായറാഴ്ച രാവിലെ 7 മണിക്ക് പുഴയിലേക്കുള്ള ഏറ്റവും വലിയ മാലിന്യ പ്രവാഹ കേന്ദ്രമായ മുണ്ടക്കയം പട്ടണത്തിലൂടെ ഉള്ള ഓട പരിശോധിച്ച് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും യോഗം നിശ്ചയിച്ചു. തുടർന്ന് എക്സിക്യൂട്ടീവ് യോഗം ചേർന്നു പുഴ സംരക്ഷണത്തിനായുള്ള ഭാവിപരിപാടികൾ തീരുമാനിച്ചു നടപ്പിലാക്കുന്നതാണ്.എന്തൊക്കെ ഏതിനെയും മണിമലയാറിന്റെയുയും മാലിന്യ നിർമാർജന യജ്ഞത്തിൽ പങ്കാളികളാകുവാൻ എല്ലാ വിഭാഗം ജനങ്ങളോടും മണിമലയാർ സംരക്ഷണ ജനകീയവേദി അഭ്യർത്ഥിച്ചു.