മണിമലയാറ്റിലെ പഴയിടം പാലത്തിന് സമീപം പാഴ് വസ്തുക്കള്‍ അടിഞ്ഞു കൂടുന്നതായി പരാതി ; പാലം മൂടിയാലും അധികാരികള്‍ അനങ്ങാറില്ലെന്ന ആക്ഷേപവും
സ്വന്തം ലേഖകൻ
ചെറുവള്ളി: മണിമലയാറ്റിലെ പഴയിടം പാലത്തിന് സമീപം പാഴ് വസ്തുക്കള്‍ അടിഞ്ഞു തുടങ്ങി. മാലിന്യം വന്ന് പാലം മൂടിയാലും അധികാരികള്‍ അനങ്ങാറില്ല.
ചിറക്കടവ്, മണിമല, എരുമേലി പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന പ്രദേശമായതിനാല്‍ മാലിന്യപ്രശ്നം ആരും പരിഗണിക്കുന്നില്ല. കിഴക്കൻമേഖലയില്‍ നിന്ന് മണിമലയാറ്റില്‍ ജലപ്രവാഹമേറിയതോടെയാണ് മാലിന്യമത്രയും ഒഴുകിയെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്ലാസ്റ്റിക് മാലിന്യവും മരങ്ങളുടെ ചില്ലകളും ഉള്‍പ്പെടെയുള്ളവയാണ് പാലത്തിന് സമീപം തങ്ങിനില്‍ക്കുന്നത്. പാലത്തില്‍ ഇവ തങ്ങിനില്‍ക്കുന്നതുമൂലം വെള്ളമൊഴുക്ക് പാലത്തിന് മുകളിലൂടെയാകും. ഇതോടെ കൈവരികള്‍ തകരുന്നത് പതിവാണ്.
Third Eye News Live
0