മണിമലയാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

Spread the love

 

കോട്ടയം : മണിമല ആറ്റിൽ ഒഴുക്കിൽപെട്ട്  കോത്തലപ്പടി സ്വദേശിയായ വിദ്യാർത്ഥിയെ കാണാതായി. മണിമല മൂലേപ്ലാവ് കടവിൽ ഇന്ന്  വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു  അപകടം സംഭവിച്ചത്.

 

കൂട്ടുകാരോടൊപ്പം കുളിക്കാൻ ആറ്റിൽ എത്തിയതായിരുന്നു നാലംഗ സംഘം. നാല് പേരിൽ ഒരാൾ ഒഴുക്കിൽ പെടുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് എത്തി തിരച്ചിൽ ഊർജിതമാക്കി. പ്രദേശ വാസികളും തിരച്ചിൽ തുടരുകയാണ്.