മണിമല പൊന്തൻപുഴയിൽ നായകൂട്ടത്തിൻ്റെ ആക്രമണം; ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്

Spread the love

കോട്ടയം: മണിമല പൊന്തൻപുഴയിൽ നായകൂട്ടത്തിൻ്റെ ആക്രമണത്തിൽ ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു.മണിമല കരിമ്പനാക്കുളം പ്രാണംകയം ജെറീഷ് പി ജോസ് (35)നാണ് പരിക്കേറ്റത്.

video
play-sharp-fill

ജോലിക്ക് പോകുകയായിരുന്നു യുവാവാണ് നേരെയാണ് നായക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായത്.

ആക്രമണമുണ്ടായതോടെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് യുവാവ് റോഡി വീണു. നാട്ടുകാർ ഓടിക്കൂടിയതോടെ നായകൾ ഓടി പോയി. ജെറീഷ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group