video
play-sharp-fill

കോട്ടയം മണിമലയിൽ മുൻവൈരാഗ്യത്തെ തുടർന്ന് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം: രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത്  വെള്ളാവൂർ സ്വദേശികൾ

കോട്ടയം മണിമലയിൽ മുൻവൈരാഗ്യത്തെ തുടർന്ന് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം: രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് വെള്ളാവൂർ സ്വദേശികൾ

Spread the love

സ്വന്തം ലേഖിക

കോട്ടയം: മണിമലയിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളാവൂർ ഏറത്തുവടകര ഭാഗത്ത് കുന്നത്തു പുഴയിൽ വീട്ടിൽ സുഭാഷ് (38), വെള്ളാവൂർ കോത്തലപ്പടി ഭാഗത്ത് ഏറത്തുപാലത്തു വീട്ടിൽ ശ്യാം കുമാർ (32) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഇന്നലെ വൈകിട്ട് കോത്തലപ്പടി — പള്ളത്തുപാറ റോഡിൽ വച്ച് ഓട്ടോ ഓടിച്ചു വരികയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയും, മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.

ഓട്ടോ ഡ്രൈവറായ യുവാവും സുഭാഷും തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാവിനെ ആക്രമിച്ചത്. പരാതിയെത്തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു.

മണിമല സ്റ്റേഷൻ എസ്.എച്ച്. ഓ ഷാജിമോൻ.ബി, എസ്.ഐ മാരായ സുനിൽകുമാർ, വിജയകുമാർ, അനിൽകുമാർ, സി.പി.ഓ മാരായ അജിത്ത്,ജോബി,ജിമ്മി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു .