മണിമല ചിറക്കപ്പാറക്കടവ് പാലത്തിൻ്റെ നിർമ്മാണം പുരോഗമിക്കുന്നു; റോഡ് വികസനവും ഇതോടൊപ്പം നടക്കുന്നുണ്ട്

Spread the love

കോട്ടയം (മണിമല): മണിമലയാറ്റിൽ വെള്ളാവൂർ പഞ്ചായത്ത്‌ പ്രദേശത്തുനിന്ന്‌ പത്തനംതിട്ട ജില്ലയിലേക്കുള്ള ചിറക്കപ്പാറക്കടവിലെ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു.

video
play-sharp-fill

151.6 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമുള്ള പാലത്തിൽ ഏഴരമീറ്റർ വീതിയിലാണ് ടാറിങ്‌. ഇരുവശങ്ങളിലും ഒന്നരമീറ്റർ വീതം വീതിയിൽ നടപ്പാതയുണ്ട്.17 കോടി രൂപയാണ് നിർമാണച്ചെലവ്.

മണിമലയാറ്റിൽ തൂണുകളുടെ നിർമാണവും പാലത്തിലേക്കുള്ള റോഡ് ഉയർത്താനുള്ള നിർമാണ ജോലികളും മഴ മാറിയതോടെ ആരംഭിച്ചു. താഴത്തുവടകരയിൽനിന്ന് ചിറക്കപ്പാറക്കടവിലേക്കുള്ള റോഡ് വികസനവും ഇതോടൊപ്പം നടക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലം പൂർത്തിയാകുന്നതോടെ എൽപി മുതൽ ഹയർ സെക്കൻഡറിവരെയുള്ള താഴത്തുവടകര ഗവ. സ്കൂളിലെ കുട്ടികൾക്കും കോട്ടാങ്ങൽ, മല്ലപ്പള്ളി, വായ്പൂര്, ചുങ്കപ്പാറ, എരുമേലി പ്രദേശങ്ങളിലേക്ക് പോകേണ്ടവർക്കും കുറഞ്ഞ ദൂരത്തിലെത്താൻ കഴിയും.