സംസ്ഥാന ഹൈവേയിൽ മണിമലയ്ക്ക് സമീപം അപകടങ്ങൾ വർദ്ധിക്കുന്നു; വേഗനിയന്ത്രണത്തിന് നടപടി സ്വീകരിക്കണം

Spread the love

മണിമല : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ മണിമല ളാനി തോട്ടംപടിക്കും കറിക്കാട്ടൂരിനും മധ്യേ അപകടങ്ങൾ വർധിക്കുന്നു.

video
play-sharp-fill

കഴിഞ്ഞദിവസം ളാനി തോട്ടംപടിക്കുസമീപം റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന വാനിൽ സ്വകാര്യബസിടിച്ചു. മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ ബസ് വാനിടിച്ചുതകർക്കുകയായിരുന്നു. കറിക്കാട്ടൂർ ഭാഗത്തുനിന്നും ഇറക്കമിറങ്ങിവരുന്ന വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്.

സംസ്ഥാന പാതയുടെ നിർമാണം പൂർത്തിയായതോടെ റോഡിനിരുവശത്തും നിരവധികെട്ടിടങ്ങൾ ഉയർന്നുകഴിഞ്ഞു. പല കെട്ടിടങ്ങളുടെയും നിർമാണങ്ങൾ പുരോഗമിക്കുന്നുമുണ്ട്. പെട്രോൾ പമ്പ്, ബാങ്ക്, ബേക്കറി, ആശുപത്രി വഴിയിട വിശ്രമകേന്ദ്രം എന്നിവയുടെ പരിസരങ്ങളിൽനിന്ന് സംസ്ഥാന പാതയിലേക്ക് വാഹനങ്ങൾ കയറുമ്പോഴും ഇറങ്ങുമ്പോഴും സംസ്ഥാന പാതയിലൂടെവരുന്ന വാഹനങ്ങൾ വേഗതകുറയ്ക്കാറില്ല ഇതാണ് പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഭാഗങ്ങളിൽ വേഗതനിയന്ത്രണത്തിന് നടപടികൾ ഉണ്ടാകണം വാഹനങ്ങളുടെ അമിതവേഗം പരിശോധിക്കാനുള്ള നടപടികൾ സ്വീകരിച്ചാൽ മാത്രമേ അപകടങ്ങൾ കുറയ്ക്കാൻ കഴിയൂ.