കിണറ്റിൽ മോട്ടർ ഘടിപ്പിക്കുവാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി താഴെ വീണ് മധ്യവയസ്കൻ; ഫയർഫോഴ്സും പോലീസും ചേർന്ന് രക്ഷപ്പെടുത്തി, സംഭവം മണിമലയിൽ

Spread the love

കോട്ടയം: മണിമലയിൽ കിണറ്റിൽ മോട്ടോർ ഘടിപ്പിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീണ മധ്യവയസ്കന് ഗുരുതര പരിക്ക്. കരിക്കാട്ടൂർ സെന്ററിലെ തുടിയംപ്ലാക്കിൽ വീട്ടിൽ റെനി വർഗീസ് (50) ആണ് അപകടത്തിൽപ്പെട്ടത്.

video
play-sharp-fill

സംഭവത്തെ തുടർന്ന് മണിമല പോലീസ് സ്റ്റേഷനിലെ എസ്.ഐ ഉദയകുമാർ പി.ബി യുടെ നേതൃത്വത്തിൽ സിപിഒമാരായ വിഷ്ണു, അരുൺ എന്നിവരും കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് റെനിയെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ റെനി വർഗീസിനെ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.