video
play-sharp-fill

മണിക്കൂറുകൾക്കുള്ളിൽ ഇനി ചെക്ക് മാറാം: മാർഗരേഖ ഉടൻ പ്രസിദ്ധീകരിക്കും: റിസർവ് ബാങ്ക്

മണിക്കൂറുകൾക്കുള്ളിൽ ഇനി ചെക്ക് മാറാം: മാർഗരേഖ ഉടൻ പ്രസിദ്ധീകരിക്കും: റിസർവ് ബാങ്ക്

Spread the love

 

ന്യൂഡൽഹി : ബാങ്കുകളിൽ ചെക്ക് മാറിയെടുക്കാൻ ഇനി ദിവസങ്ങൾ കാത്തിരിക്കേണ്ട. മണി ക്കുറുകൾക്കുള്ളിൽ ചെക്ക് മാറി പണം ലഭിക്കുന്ന സംവിധാനം ഏർപ്പെടുത്തുമെന്നു റിസർവ്
ബാങ്ക് പ്രഖ്യാപിച്ചു.

നിലവിൽ ചെക്ക് മാറി പണം ലഭിക്കാൻ കുറഞ്ഞത് 2 ദിവസമെടുക്കാറുണ്ട്. ചെക്ക് ട്രങ്കേഷൻ സിസ്‌റ്റം (സിടിഎസ്) വഴിയാണ് നിലവിൽ ഭൂരിഭാഗം ബാങ്ക് ശാഖകളും ചെക്ക് ക്ലിയറിങ് നടത്തുന്നത്.

ഒരു ദിവസം ലഭിക്കുന്ന ചെക്കുകൾ ഒരുമി ച്ച് (ബാച്ച് പ്രോസസിങ്) നി ശ്ചിത സമയത്ത് സ്‌കാൻ
ചെയ്ത് അയയ്ക്കുകയാണ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പകരം ബാങ്കിൽ ചെക്ക് ലഭിക്കുമ്പോൾ തന്നെ സ്‌കാൻ ചെയ്‌ത് അയ യ്ക്കുന്നതാണ് പുതിയ രീതി. ഇതിനായി ബാങ്കുകൾക്കുള്ള മാർഗരേഖ ആർബിഐ ഉടൻ പ്രസിദ്ധീകരിക്കും.