കോട്ടയം മാണിക്കുന്നത്ത് ഷെയർഹോംസ് ഫ്ലാറ്റിലെ മലിനജലം റോഡ് പുറമ്പോക്കിലേക്ക് ഒഴുക്കുന്നതിന് തടയിട്ട് പിഡബ്ലിയുഡി; മലിനജലം ഒഴുക്കാൻ റോഡിനോട് ചേർന്ന് ഉണ്ടാക്കിയ രണ്ട് കുഴികളും മൂടിച്ച് പിഡബ്ല്യുഡി അധികൃതർ; നടപടി തേർഡ് ഐ ന്യൂസ് വാർത്തയേ തുടർന്ന്

Spread the love

കോട്ടയം: മുനിസിപ്പൽ പ്രദേശമായ തിരുവാതുക്കൽ മാണിക്കുന്നത്ത് ഫ്ലാറ്റുടമ റോഡ് വക്കത്ത് മലിനജലം സംഭരിക്കുന്നതിനായി ഉണ്ടാക്കിയ കുഴി മൂടിച്ച് പിഡബ്ല്യുഡി അധികൃതർ. അനധികൃതമായി റോഡ് പുറമ്പോക്കിൽ വലിയ കുഴികുത്തി മലിനജലം സംഭരിക്കാൻ ശ്രമം നടക്കുന്ന വിവരം ചിത്രങ്ങൾ സഹിതം തേർഡ് ഐ ന്യൂസ് വാർത്ത പുറത്തുവിട്ടിരുന്നു.

ഇതിന് പിന്നാലെയാണ് പിഡബ്ല്യുഡിയുടെയും നഗരസഭയുടെയും പരിശോധന നടന്നത്. തുടർന്ന് അടിയന്തരമായി കുഴി മൂടാൻ പിഡബ്ല്യുഡി അധികൃതർ ഫ്ലാറ്റ് ഉടമയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു

ഫ്ലാറ്റിലെ മലിനജലം ഒഴുക്കി കളയാൻ റോഡരികിലെ പുറമ്പോക്കിൽ അനധികൃതമായി കുഴിയുണ്ടാക്കുകയായിരുന്നു മാണിക്കുന്നത്തെ ഷെയർഹോംസ് ഫ്ലാറ്റുടമ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നൂറ്റി പത്തോളം താമസക്കാരുടെ മുറികളിൽ നിന്നുള്ള മലിനജലം പൈപ്പ് വഴി എത്തിച്ച് റോഡ് പുറമ്പോക്കിൽ കുഴിയുണ്ടാക്കി ഒഴുക്കി കളയാനായിരുന്നു പദ്ധതി. ഇതിനായി റോഡ്സൈഡിൽ വലിയ കുഴിയുണ്ടാക്കി പണികൾ നടത്തിവരികയായിരുന്നു.

ഫ്ലാറ്റിന് ചുറ്റും ധാരാളം സ്ഥലമുണ്ട്. എന്നാൽ അവിടെയൊന്നും കുഴിയെടുത്ത് മലിനജലം ഒഴുക്കി കളയാതെ പൊതുസ്ഥലത്ത് മലിന ജലം സംഭരിക്കാൻ കുഴിയുണ്ടാക്കിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

മാണിക്കുന്നത്തു നിന്നും പാറേച്ചാൽ ബൈപ്പാസിലേക്കുള്ള റോഡിൻ്റെ സൈഡിൽ ആണ് അനധികൃതമായി കുഴിയെടുത്തിരുന്നത്. നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിൽ കൂടി ദിവസവും കടന്നു പോകുന്നത്.

 

ഫ്ലാറ്റിൽ നിന്ന് ഓടയുണ്ടാക്കി അതിൽ പൈപ്പ് സ്ഥാപിച്ച് പൊതുസ്ഥലത്തു നിർമിച്ച കഴിയിലേക്ക് മലിനം ഒഴുക്കാനായിരുന്നു നീക്കം.