മണികണ്ഠാ നീ കല്യാണം കഴിക്കുക മാത്രമല്ല, കേരളത്തിന്റെ പൊതുബോധത്തെ ഉയര്‍ത്തി പിടിക്കുന്ന ഒരു യഥാര്‍ത്ഥ അധ്യാപകനായി മാറുക കൂടിയാണുണ്ടായത് : മണികണ്ഠനെ അഭിനന്ദിച്ച് ഹരീഷ് പേരടി
സ്വന്തം ലേഖകന്‍
കൊച്ചി : ലോകത്തെ ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന കൊറോണ കാലത്ത് ലളിതമായി വിവാഹം നടത്തി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് നടന്‍ മണികണ്ഠന്‍. വിവാഹത്തിനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സമ്മാനിച്ചാണ് മണികണ്ഠന്‍ മാതൃകയായത്.
സര്‍ക്കാര്‍ ജീവനക്കാരായ അധ്യാപകര്‍ സാലറി ചലഞ്ചിനുള്ള ഉത്തരവ് കഴിഞ്ഞ ദിവസങ്ങളില്‍ കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ആ സമയത്താണ് തന്റെ വിവാഹത്തിനായി മാറ്റിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലളിതമായി വിവാഹം നടത്തി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നനല്‍കിയ താരത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ താരത്തെ അഭിനന്ദിച്ച് ഹരീഷ് പേരടിയും രംഗത്തെത്തിയിരിക്കുകയാണ്. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ആറ് ദിവസത്തെ ശമ്പളം നല്‍കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകരെ ഹരീഷ് പേരടി പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു.
ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് വാക്കുകള്‍
മാസ വരുമാനത്തിലെ ഒരു പങ്ക് ദുരിതകാലത്തെ നേരിടാന്‍ സര്‍ക്കാര്‍ ചോദിച്ചപ്പോള്‍ ആ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപക വര്‍ഗ്ഗത്തിന് ഇനി മണികണ്ഠന്റെ അടുത്ത് ധൈര്യമായി ട്യൂഷന് പോവാം..
തന്റെ വിവാഹ ചെലവിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത മണികണ്ഠന്റെ അടുത്ത് പോയി സാമൂഹിക ബോധം പഠിച്ചതിനു ശേഷം മാത്രമെ ഈ കത്തിക്കല്‍ കൂട്ടം വിദ്യാര്‍ത്ഥി സമൂഹത്തെ അഭിമുഖികരിക്കാന്‍ പാടുകയുള്ളു.
മണികണ്ഠാ നാടകക്കാരാ നി കല്യാണം മാത്രമല്ല കഴിച്ചത്. കേരളത്തിന്റെ പൊതുബോധത്തെ ഉയര്‍ത്തി പിടിക്കുന്ന ഒരു യഥാര്‍ത്ഥ അദ്ധ്യാപകനായി മാറുക കൂടിയാണുണ്ടായത്. ആശംസകള്‍. കമ്മട്ടിപാടത്തിലെ ബാലന്റെ ഡയലോഗ് എനിക്കിപ്പോഴാണ് പറയാന്‍ തോന്നുന്നത്.’കൈയടിക്കെടാ’ ..