
കോട്ടയം: പാലായിലെ സിറ്റിംഗ് എംഎല്‍എ മാണി സി കാപ്പന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത് സ്വതന്ത്രനായി. മൂന്ന്പത്രികകളാണ് മാണി സി കാപ്പന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.
മൂന്നിലും സ്വതന്ത്രന്‍ ആയിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ കാപ്പന് ട്രോള്‍ പൂരമാണ്.
മാണി സി കാപ്പന്റെ നേതൃത്വത്തിലുള്ള കേരള ഡെമോക്രാറ്റിക് പാര്‍ട്ടി നിലവില്‍ യുഡിഎഫില്‍ ഘടകകക്ഷിയാണ്. അങ്ങനെയുള്ളപ്പോള്‍ കാപ്പന്‍ സ്വതന്ത്രനായി മത്സരിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് കാരണം.
യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ ഇത് തന്റെ അവസാന മത്സരമായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതേസമയം, കാപ്പന്‍ സ്വതന്ത്രനായി മത്സരിക്കുന്നതില്‍ യുഡിഎഫിലും അതൃപ്തിയുണ്ട്. കാപ്പന്റെ നീക്കം മുന്നണിക്കു ക്ഷീണം ഉണ്ടാക്കി എന്നു നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാണി സി കാപ്പനെതിരെ അഞ്ചു കേസുകള്‍ നിലവില്‍ ഉണ്ട്. ഇതില്‍ 2.5 കോടിയുടെയും 1.5 കോടിയുടെയും ചെക്ക് പാസാകാതെ മടങ്ങിയ കേസുകളുമുണ്ട്. മറ്റൊന്ന് ഈട് വസ്തു കരാര്‍ ചെയ്തു എന്ന ആരോപിച്ചുള്ളതാണ്.
കാപ്പന്റെയും ഭാര്യയുടെയും കൈവശം പണമായി ഉള്ളത് 20,000 രൂപ വീതം മാത്രമാണ്. 14,50,000 രൂപ മൂല്യം വരുന്ന നൂറുഗ്രാം സ്വര്‍ണം കാപ്പന്റെ പക്കലും 72,50,000 രൂപാ മൂല്യം വരുന്ന 500 ഗ്രാം സ്വര്‍ണം ഭാര്യയുടെ പക്കലുമുണ്ട്.
2019 മോഡല്‍ ഇന്നോവ കാറും കാപ്പൻ്റെ പക്കല്‍ ഉണ്ട്. കാപ്പൻ്റെ ആകെ ജംഗമ ആസ്തി മൂല്യം 51.59 ലക്ഷം രൂപ, ഭാര്യയുടെ ഉടമസ്‌ഥതയില്‍ 86.44 ലക്ഷം രൂപ, സ്‌ഥലം ഉള്‍പ്പെടെയുള്ള മറ്റുവസ് തുക്കളുടെ മൂല്യം 10.8 കോടി. ഭാര്യയ്ക്ക് 9.5 കോടി രൂപയുമാണ്. ബാധ്യതയായി 4.36 കോടി രൂപയുണ്ട്.



