പ്രതിപക്ഷത്തിരുന്ന് മാണി സി കാപ്പന് ഇത്രയും വികസന പ്രവർത്തനങ്ങൾ നടത്താമെങ്കിൽ ഭരണപക്ഷത്തെത്തിയാൽ പാലായിൽ വികസന വിപ്ലവമെന്ന് കെ.സി.ജോസഫ്.

Spread the love

പാലാ: പ്രതിപക്ഷത്തിരുന്ന മാണി സി കാപ്പൻ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ അത്ഭുതപ്പെടുത്തുന്നു.
എങ്കിൽ ഭരണപക്ഷത്ത് എത്തുന്നതോടെ വികസന വിപ്ലവത്തിലൂടെ നിയോജക മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് മുൻ മന്ത്രി കൂടിയായ കെ.സി ജോസഫ് പറഞ്ഞു.

video
play-sharp-fill

നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടെ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലാ എന്ന യു.ഡി.എഫ് കോട്ട സംരംക്ഷിക്കാൻ ഐക്യ ജനാധിപത്യമുന്നണി ഐക്യകണ്ഠന നിശ്ചയിച്ച മാണി സി. കാപ്പന് നാളിതു വരെ ലഭിച്ചതിൽ വലിയ ഭൂരിപക്ഷം നൽകി വിജയിപ്പിക്കാൻ ജനപ്രതിനിധികളെ മുൻമന്ത്രി കൂടിയായ കെ.സി ജോസഫ് ആഹ്വാനം ചെയ്തു.

കഴിഞ്ഞ ആറര വർഷത്തെ പ്രവർത്തനങ്ങൾ നാടിന്റെ നന്മക്കും നാട്ടുകാരുടെ ക്ഷേമത്തിനും വേണ്ടിയുള്ള സമർപ്പണമായിരുന്നെന്നും തുടർന്നും അങ്ങനെയായിരിക്കുമെന്നും യോഗത്തിൽ സംബന്ധിച്ച മാണി സി. കാപ്പൻ പറഞ്ഞു. യു.ഡിഎഫ് അധികാരത്തിലെത്തിയാൽ ടൂറിസം, കൃഷി മേഖലകളിൽ തന്റെ സ്വപ്ന പദ്ധതികൾ നടപ്പാക്കാൻ സാധിക്കുമെന്ന് മാണി സി കാപ്പൻ പറഞ്ഞു . യു ഡി എഫ് പ്രതിനിധി ഈ നിയോജക മണ്ഡലത്തിൽ വിജയിക്കുമ്പോൾ പഞ്ചായത്ത്, മുനിസിപ്പൽ , ബാങ്ക് സമിതി അംഗങ്ങൾ എന്നിവർ കൂടുതൽ ശക്തരാകുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജോസ് മോൻ മുണ്ടക്കൽ, ആർ.ശ്രീകല, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. ജോസ് പ്ളാക്കൂട്ടം, ജോയി സ്കറിയ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസി പൊയ്കയിൽ ,കെ.കെ ശാന്താറാം, യമുന പ്രസാദ്, ലാലി സണ്ണി, സുബി സുരേഷ്, ഷൈനി ബെന്നി, ബിൻസി ടോമി, ജോമി ബെന്നി, ജനപ്രതിനിധികളായ എൻ.സുരേഷ്, ആർ പ്രേംജി, സി.റ്റി രാജൻ.,ബിനു പുളിക്കകണ്ടം,

ആർ.സജീവ്, ജോസഫ് കണ്ടത്തിൽ, ഹരിദാസ് അടമത്തറ, അലൻ കക്കാട്ടിൽ, ജോഷി ജോഷ്യ, ക്രിസ്റ്റിൻ ജോൺസൺ, ഗീത സജി, വിജയകുമാരി എം.എസ്, ഷൈലജാ രവീന്ദ്രൻ , അൽഫോൻസാ ജോസ് , സിജി ടോണി ,ആൻസി ഷാജി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത്, നഗരസഭ ജനപ്രതിനിധികൾ, ബാങ്ക് ഭരണ സമിതി അംഗങ്ങൾ ഉൾപ്പെടെ 125 പ്രതിനിധികൾ പങ്കെടുത്തു.