
കോട്ടയം: ജോസ് കെ. മാണി യുഡിഎഫിലേക്ക് വന്നാല്‍ വരട്ടെയെന്ന് പാലാ എംഎല്‍എ മാണി സി. കാപ്പൻ. എന്നാല്‍ പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ ഔദ്യോഗിക ചർച്ചകള്‍ നടക്കുന്നില്ലെന്നും കാപ്പൻ പറഞ്ഞു.
എലത്തൂർ സീറ്റ് ലീഗിന് വിട്ടുകൊടുക്കാൻ തയ്യാറാണെങ്കിലും പകരം പേരാബ്ര സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ച കാപ്പൻ, പാലായില്‍ താൻ മത്സരിച്ചാല്‍ തിരഞ്ഞെടുപ്പ് ചിത്രം മാറുമെന്നും അവകാശപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
“തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലായില്‍ എല്‍ഡിഎഫിനാണ് മുൻതൂക്കം. പക്ഷേ, ഞാൻ മത്സരിക്കാൻ ഇറങ്ങിയാല്‍ ചിത്രം മാറും. രണ്ടു തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ചു. എനിക്കുള്ള വോട്ട് അവിടെനിന്ന് പോയിട്ടില്ല. ഇടതുവോട്ടുകളും എനിക്ക് കിട്ടും.’ കാപ്പൻ അവകാശപ്പെട്ടു.



