മാണി സി. കാപ്പൻ യുഡിഎഫിലെ കരുത്തനായ നേതാവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ: ജോസ് കെ. മാണിയാണ് പാലായുടെ വികസനത്തിന് പ്രധാന തടസ്സമെന്ന് മാണി സി. കാപ്പൻ ആരോപിച്ചു.

Spread the love

പാലാ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പാലായില്‍ യുഡിഎഫ് ഇതുവരെ കാണാത്ത വലിയ ഭൂരിപക്ഷം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ. പാലായില്‍ സംഘടിപ്പിച്ച ‘പുതുയുഗ യാത്ര’യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

video
play-sharp-fill

മാണി സി. കാപ്പൻ യുഡിഎഫിലെ കരുത്തനായ നേതാവാണെന്നും അദ്ദേഹത്തെ ആക്രമിക്കാൻ ആരും വരേണ്ടെന്നും സതീശൻ മുന്നറിയിപ്പ് നല്‍കി. മാണി സി. കാപ്പനെ യുഡിഎഫ് പൂർണ്ണമായും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. കേരളത്തില്‍ വർഗീയതയ്ക്ക് മുഖ്യമന്ത്രിയാണ് തിരികൊളുത്തിയിരിക്കുന്നത് എന്നും സിപിഐഎം ഇപ്പോള്‍ സംഘപരിവാർ പാതയിലാണെന്നും അദ്ദേഹം ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ട് ബാങ്കിന് വേണ്ടി വർഗീയത പറയുന്നവരുടെ മുഖത്തുനോക്കി അത് കൈവശം വെച്ചുകൊള്ളാൻ പറയാൻ യുഡിഎഫിന് ഭയമില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. സർക്കാരിന്റെ പിൻവാതില്‍ നിയമനങ്ങള്‍ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. അനധികൃതമായി സ്ഥിരപ്പെടുത്തുന്ന എല്ലാ നിയമനങ്ങളും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പുനഃപരിശോധിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഇടതുപക്ഷത്തിന്റെ പരിപ്പ് പാലായില്‍ ഇനി വേകില്ലെന്ന് ചടങ്ങില്‍ സംസാരിച്ച മാണി സി. കാപ്പൻ എംഎല്‍എ പറഞ്ഞു. കഴിഞ്ഞ 52 കൊല്ലം പാലായില്‍ വികസനമുണ്ടായില്ലെന്നും തൊടുപുഴ നഗരമായി മാറിയിട്ടും പാല ഇപ്പോഴും ഒരു പട്ടണമായി തുടരുകയാണെന്നും അദ്ദേഹം പരിഹസിച്ചു. താൻ എംഎല്‍എ ആയപ്പോള്‍ പണിതീരാത്ത ഒരു വീടിന് സമാനമായിരുന്നു പാല. ജോസ് കെ. മാണിയാണ് പാലായുടെ വികസനത്തിന് പ്രധാന തടസ്സമെന്നും മാണി സി. കാപ്പൻ ആരോപിച്ചു.