video
play-sharp-fill
മണിച്ചിത്രത്താഴിലെ യഥാര്‍ത്ഥ നാഗവല്ലിയെ വരച്ചതാര്? ആ ചിത്രത്തിന് പിന്നില്‍ ഒരു കഥയുണ്ട്…

മണിച്ചിത്രത്താഴിലെ യഥാര്‍ത്ഥ നാഗവല്ലിയെ വരച്ചതാര്? ആ ചിത്രത്തിന് പിന്നില്‍ ഒരു കഥയുണ്ട്…

സ്വന്തം ലേഖകന്‍

കൊച്ചി: മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഓരോ ഫ്രെയിമുകളും സിനിമാസ്വാദകര്‍ക്ക് കാണാപ്പാഠമാണ്. തെക്കിനിയില്‍ ഇരുന്ന് ചിരിക്കുന്ന നാഗവല്ലിയുടെ ചിത്രം അതില്‍ പ്രധാനമാണ്.

തഞ്ചാവൂരിയെ നര്‍ത്തകിയായ സുഗന്ധവല്ലി എന്ന സ്വാതിതിരുന്നാള്‍ കൊട്ടാരത്തിലെ നര്‍ത്തകിയാണ് നാഗവല്ലിക്ക് പ്രചോദനമായത്. പക്ഷേ, ആ രൂപം അവരുടേതല്ല. ഗംഗ എന്ന കഥാപാത്രത്തിന്റെ ചിത്തഭ്രമത്തിനപ്പുറം ദുരന്തകഥയിലെ നാഗവല്ലിക്ക് ആ രൂപം നല്‍കിയതാരെന്ന് പലരും ചിന്തിച്ചിട്ടുണ്ടാവും. അതിനുത്തരമാവുകയാണ് ഹരിശങ്കറിന്റെ ഫേസ്ബുക്് കുറിപ്പ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം;

കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തില്‍ മിത്തും ഫാന്റസിയും കോര്‍ത്തിണക്കിയ മണിച്ചിത്രത്താഴ് (1993) മലയാളിക്ക് നല്‍കിയ ചലച്ചിത്ര അനുഭവം വേറിട്ടതായി. സിനിമയില്‍ കേന്ദ്രകഥാപാത്രമായ നാഗവല്ലി എന്ന അഭൗമ സൗന്ദര്യവതിയെ സംവിധായകന്‍ പ്രേക്ഷകരിലേക്ക് പകര്‍ത്തിയത് നാഗവല്ലിയുടെ ഒരു ചിത്രത്തിലൂടെയാണ്.

സിനിമയും നാഗവല്ലിയും വലിയ ഹിറ്റായെങ്കിലും നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആര് എന്ന് അധികമാരും ചിന്തിച്ചിട്ടുണ്ടാവില്ല.

തിരുവനന്തപുരം പേട്ട സ്വദേശിയും ചെന്നൈയില്‍ 1960-70 കാലഘട്ടത്തില്‍ ബാനര്‍ ആര്‍ട് വര്‍ക്കിലൂടെ പ്രശസ്തനുമായ ആര്‍ട്ടിസ്റ്റ് ശ്രീ ആര്‍ മാധവനാണ് നാഗവല്ലിക്ക് രൂപം നല്‍കിയത്.

ലൈവ് മോഡല്‍ ഇല്ലാതെ വരച്ച ചിത്രം എന്ന പ്രത്യേകത നാഗവല്ലിക്കുണ്ട്. അദ്ദേഹത്തിന്റെ മരുമകന്‍ മണി സുചിത്രയാണ് മണിച്ചിത്രത്താഴിന്റെ ആര്‍ട് ഡയറക്ഷന്‍ നിര്‍വ്വഹിച്ചത്. മാന്നാര്‍ മത്തായി സ്പീക്കിങ്ങ്, ക്രോണിക് ബാച്ചിലര്‍, ഫ്രണ്ട്‌സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ആര്‍ട് ഡയറക്ടര്‍ ആണ് മണി സുചിത്ര. ഇന്ത്യയിലെ ഇതിഹാസ തുല്യനായ കലാകാരന്‍ ആര്‍ട്ടിസ്റ്റ് കെ. മാധവന്റെ അമ്മാവന്റെ മകനാണ് ആര്‍. മാധവന്‍.