മണിയന്റെ മാണിക്യം പട്ടുടുത്ത് സുന്ദരിയായി ; പുത്തന്‍ ചിത്രങ്ങളുമായി സുരഭി ലക്ഷ്മി

Spread the love

തിയേറ്റര്‍ ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ വാരിക്കൂട്ടുന്ന ‘അജയന്റെ രണ്ടാം മോഷണ’ത്തിലെ ഏറെ ശ്രദ്ധേയമായ മാണിക്യം എന്ന കഥാപാത്രത്തെയാണ് സുരഭി ലക്ഷ്മി അഭിനയിച്ചു തകര്‍ത്തത്.

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം പേജില്‍ സുരഭി പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ചുവന്ന നിറത്തിലുള്ള പട്ട് സാരിയുടുത്ത്, എലഗന്റ് ലുക്കിലാണ് താരം ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്.

രമ്യയുടെ പ്രകൃതി ബൊട്ടിക്കിന്റെ സാരി കളക്ഷനില്‍ നിന്നുള്ളതാണ് ഈ സില്‍ക്ക് സാരി. ഹാഫ് സ്ലീവോടു കൂടിയ ബ്ലൗസാണ് ലുക്കില്‍ ഏറെ ശ്രദ്ധേയം. സ്ട്രാപ് സ്ലീവും ഹാഫ് സ്ലീവും ഇടകലര്‍ത്തി നല്‍കിയിരിക്കുന്നു. ഗോള്‍ഡന്‍ ജിമിക്കിയും ചുവന്ന പൊട്ടും, മുല്ലപ്പൂ ചൂടിയ മുടിയും നാടന്‍ സുന്ദരിയുടെ പരിവേഷം സുരഭിക്ക് നല്‍കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group