മക്കളെ രക്ഷിക്കാൻ മണിമലയാറ്റിൽ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ മനോജിന്റെ മൃതദേഹം കണ്ടെത്തി

മക്കളെ രക്ഷിക്കാൻ മണിമലയാറ്റിൽ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ മനോജിന്റെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖിക

ചൊവ്വാഴ്ച മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മണിമല കറിക്കാട്ടൂർ സ്വദേശി മനോജിന്റെ(41) മൃതദേഹംകണ്ടെത്തി. ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ 11.30 യോടെ വായ്പൂര് ആറാട്ട് കടവിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്നലെ വൈകുംനേരം അഞ്ചരയോടെയാണ് സംഭവം. മനോജും ഭാര്യയും സഹോദരിയും കുട്ടികൾക്കൊപ്പം വെള്ളാവൂർ ആശ്രമംപടിയിലുള്ള തൂക്കുപാലം കാണാൻ എത്തിയതായിരുന്നു.ആശ്രമം കടവിലെ തൂക്കുപാലത്തിൽ കയറിയ ഇവർ പിന്നീട് കടവിലേയ്ക്ക് ഇറങ്ങുകയായിരുന്നു. കടവിലെ മൺതിട്ടയിൽ ഇരിക്കുന്നതിനിടെ തിട്ട ഇടിയുകയും കുട്ടികൾ വെള്ളത്തിലേയ്ക്ക് മറിഞ്ഞു വീഴുകയുമായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ മനോജ് ആറ്റിലേയ്ക്ക് എടുത്തു ചാടി. കനത്ത മഴയെ തുടർന്ന് നല്ല ഒഴുക്കുണ്ടായിരുന്നു ഇവിടെ. ഒഴുക്കിനെ തുടർന്ന് മനോജിനെ വെള്ളത്തിൽ വീണ് കാണാതാവുകയായിരുന്നു.ഭാര്യയുടേയും സഹോദരിയുടേയും നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.മനോജിനായി
തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഇന്ന് രാവിലെ ആറാട്ട് കടവിലാണ് മൃതദേഹം കണ്ടെത്തിയത്.