video
play-sharp-fill
സിപിഎമ്മിനെ വിറപ്പിച്ച് മാണി സി കാപ്പന്‍; കാപ്പന്റെ ജനപിന്തുണയില്‍ ഞെട്ടി ജോസ് കെ.മാണിയും ഇടത്പക്ഷവും

സിപിഎമ്മിനെ വിറപ്പിച്ച് മാണി സി കാപ്പന്‍; കാപ്പന്റെ ജനപിന്തുണയില്‍ ഞെട്ടി ജോസ് കെ.മാണിയും ഇടത്പക്ഷവും

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ

കോട്ടയം: കേരള രാഷ്ട്രീയത്തില്‍ ഒരു പുതിയ വഴിത്തിരിവിന് കൂടി വേദിയാകുകയാണ് പാലാ. സിറ്റിംങ് എം.എല്‍.എ. മാണി സി.കാപ്പന്‍ എന്‍.സി.പി. വിട്ട് യു.ഡി.എഫ്. ക്യാമ്പിലേക്ക് ചേക്കേറി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായില്‍ എത്തിയപ്പോഴാണ് കാപ്പന്‍ കൂട് വിട്ട് കൂട് മാറിയത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചുവട് മാറ്റം.

വേദിയിലേക്ക് കാപ്പന്‍ എത്തിയതാകട്ടെ നിരവധി ബൈക്കുകളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയായിരുന്നു. നൂറ് ബൈക്കുകള്‍ റാലിയില്‍ പങ്കെടുക്കുമന്ന് കാപ്പന്‍ അറിയിച്ചിരുന്നുവെങ്കിലും അതിന്റെ ഇരട്ടിയോളം ബൈക്കുകളും ആളുകളുമാണ് പങ്കെടുത്തത്. ഐശ്വര്യ യാത്രയെക്കാള്‍ കൂടുതല്‍ ആളുകള്‍ കാപ്പനോടൊപ്പം പങ്കെടുത്തുവെന്നതാണ് വാസ്തവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാപ്പന്റെ ജനപിന്തുണയില്‍ ജോസ് കെ.മാണിയുടെ ക്യാമ്പിലുള്ളവര്‍ ഞെട്ടിയിരിക്കുകയാണ്. ഒന്നര വര്‍ഷം കൊണ്ട് കാപ്പന് ഇത്രയും ജനപിന്തുണ കിട്ടിയോ എന്നതാണ് ജോസ് കെ.മാണി വിഭാഗത്തെ കുഴയ്ക്കുന്നത്. ഈ ജനപിന്തുണ കാപ്പന് ലഭിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ജോസ് കെ.മാണി തോല്‍ക്കുമെന്ന പേടിയാണ് ഇപ്പോള്‍ അണികള്‍ക്കുള്ളത്. തോറ്റാല്‍ പാര്‍ട്ടിയ്ക്കും ചരമഗീതം എഴുതേണ്ടിവരും.

കാപ്പന്റെ ജനപിന്തുണ കണ്ട് തോല്‍ക്കുമെന്ന പേടിയില്‍ ജോസ് കെ.മാണി കടുത്തുരുത്തിയില്‍ മത്സരിക്കാനുള്ള സാധ്യതയേറി. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് വളക്കൂറുള്ള മണ്ണാണ് കടുത്തുരുത്തി.
ജില്ലാ പഞ്ചായത്തിന്റെ മൂന്ന് ഡിവിഷനുകളായ കടുത്തുരുത്തി, ഉഴവൂര്‍, കുറവിലങ്ങാട് എന്നിവിടങ്ങളില്‍ ഭരണം നടത്തുന്നത് ജോസ് വിഭാഗമാണ്. ബ്ലോക്ക് പഞ്ചായത്ത് ജോസിന്റെ പിന്തുണയോടെ സി.പി.എമ്മും കടുത്തുരുത്തി പഞ്ചായത്ത് ജോസ് വിഭാഗവുമാണ് ഭരിക്കുന്നത്. ഈ വിജയങ്ങള്‍ ജോസ് കെ.മാണിയ്ക്ക് ഗുണം ചെയ്യുമെന്ന് അണികള്‍ വിശ്വസിക്കുന്നു. പക്ഷേ, ജനസമ്മതനായ സിറ്റിംങ് എം.എല്‍.എ. മോന്‍സ് ജോസഫിനെ പരാജയപ്പെടുത്താന്‍ ജോസ് കെ.മാണിയ്ക്ക് ഏറെ വിയര്‍ക്കേണ്ടിവരും.