ചുവരെഴുത്ത് തുടങ്ങി; പാലായില്‍ സീറ്റ് ഉറപ്പിച്ച്‌ മാണി സി കാപ്പൻ

Spread the love

കോട്ടയം: പാലായില്‍ സീറ്റുറപ്പിച്ച്‌ മാണി സി കാപ്പൻ. ചുവരെഴുത്ത് തുടങ്ങി.

video
play-sharp-fill

യുഡിഎഫ് നേതൃത്വം തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ നിർദേശം നല്‍കിയതായും പാലായില്‍ കഴിഞ്ഞതവത്തേതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പെന്നും മാണി സി കാപ്പൻ പറഞ്ഞു.

താൻ പ്രതിപക്ഷത്തായതിനാലാണ് പാലായില്‍ വലിയ വികസനം നടത്താൻ സാധിക്കാതിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണപക്ഷത്ത് ഇരുന്നപ്പോള്‍ 80 കോടി രൂപയുടെ വികസന പ്രവർത്തനങ്ങള്‍ ഒന്നരവർഷം കൊണ്ട് കൊണ്ടുവന്നിട്ടുണ്ടായിരുന്നു ഇനിയും ഭരണപക്ഷത്തെത്തുമ്പോള്‍ പാലായുടെ വികസന സ്വപ്‌നങ്ങള്‍ യാഥാർഥ്യമാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

പൂർത്തീകരിക്കാൻ സാധിക്കാത്ത പല വികസന പ്രവർത്തനങ്ങളും നടപ്പിലാക്കാൻ സാധിക്കുമെന്നും ജോസ് കെ മാണി വന്നാല്‍ ഇനി യുഡിഎഫ് എടുക്കില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.