video
play-sharp-fill
തിരുനക്കര കൊച്ചുകൊമ്പനെന്ന് മാണി സി കാപ്പനെ വിശേഷിപ്പിച്ച് പിജെ ജോസഫ്; ജൂനിയര്‍ മാന്‍ഡ്രേക്കായ ജോസ് കെ മാണിയെ എല്‍ഡിഎഫ് സന്തോഷപൂര്‍വ്വം ഏറ്റെടുത്തു; പിണറായി വിജയന്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമ കാണണം; പാലായിലെ യുഡിഎഫ് വേദി പുതിയ രാഷ്ട്രീയ ചരിത്രത്തിന് സാക്ഷിയായി

തിരുനക്കര കൊച്ചുകൊമ്പനെന്ന് മാണി സി കാപ്പനെ വിശേഷിപ്പിച്ച് പിജെ ജോസഫ്; ജൂനിയര്‍ മാന്‍ഡ്രേക്കായ ജോസ് കെ മാണിയെ എല്‍ഡിഎഫ് സന്തോഷപൂര്‍വ്വം ഏറ്റെടുത്തു; പിണറായി വിജയന്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമ കാണണം; പാലായിലെ യുഡിഎഫ് വേദി പുതിയ രാഷ്ട്രീയ ചരിത്രത്തിന് സാക്ഷിയായി

സ്വന്തം ലേഖകന്‍

കോട്ടയം: രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയ്ക്ക് പാലായില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ മാണി സി കാപ്പന്‍ എത്തി. നിരവധി അനുയായികളോടൊപ്പം പാലായില്‍ റോഡ് ഷോ നടത്തിയ ശേഷമാണ് കാപ്പന്‍ യു ഡി എഫ് വേദിയിലെത്തിയത്. ഉമ്മന്‍ ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി,പി ജെ ജോസഫ് തുടങ്ങിയ പ്രമുഖനേതാക്കളും വേദിയിലുണ്ടായിരുന്നു.

തലയെടുപ്പുള്ള കൊമ്പനാനയെ പോലെയാണ് പാലായിലെ ജനങ്ങളുമായി മാണി സി കാപ്പന്‍ യു ഡി എഫ് വേദിയിലെത്തിയതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാപ്പനെ തിരുനക്കര കൊച്ചുകൊമ്പന്‍ എന്നാണ് പി.ജെ ജോസഫ് വിശേഷിപ്പിച്ചത്. ജോസ് കെ മാണിയെ വിമര്‍ശനത്തില്‍ പൊതിഞ്ഞുകൊണ്ടായിരുന്നു കാപ്പന്റ പ്രസംഗം ആരംഭിച്ചത് തന്നെ. പ്രസംഗത്തിലുടനീളം അത് വേദിയെ ചിരിപ്പിച്ചു. ജൂനിയര്‍ മാന്‍ഡ്രേക്ക് എന്നാണ് ജോസ് കെ മാണിയെ അദ്ദേഹം വിശേഷിപ്പിച്ചത്. ജൂനിയര്‍ മാന്‍ഡ്രേക്ക് ആയ ജോസ് കെ മാണിയെ എല്‍ ഡി എഫ് സ്‌നേഹപൂര്‍വം ഏറ്റെടുത്തു. അതോടെ കഷ്ടകാലം തുടങ്ങി. പിണറായി വിജയന്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമ കാണണമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ ഒപ്പമുള്ളവര്‍ സര്‍ക്കാരില്‍ നിന്ന് കിട്ടിയ ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും പാര്‍ട്ടി സ്ഥാനങ്ങളും രാജിവയ്ക്കുമെന്നും കാപ്പന്‍ അറിയിച്ചു. എന്‍ സി പി ദേശീയ നേതൃത്വം എല്‍ ഡി എഫിനൊപ്പമാണെന്ന് കാപ്പന്‍ സമ്മതിച്ചു എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറാതിരിക്കാന്‍ കഴിയില്ലെന്ന് പവാറിനെ അറിയിച്ചുവെന്നാണ് കാപ്പന്‍ പറയുന്നത്. എം എല്‍ എ സ്ഥാനം താന്‍ രാജിവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പതിനാറുമാസത്തിനിടെ 462 കോടിയുടെ വികസനമാണ് പാലായില്‍ ഉണ്ടാതെന്ന് പറഞ്ഞ കാപ്പന്‍ പാലായുടെ വികസനത്തിന് ജോസ് കെ മാണിയും വിഎന്‍ വാസവും എതിരുനില്‍ക്കുകയാണെന്നും ചരിത്രത്തിലാദ്യമായാണ് പാലായില്‍ ഒരു എം എല്‍ എ ഓഫീസ് ഉണ്ടായതെന്നും പറഞ്ഞു.പുതിയ പാര്‍ട്ടിയുടെ പ്രഖ്യാനം നാളെയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

 

Tags :