കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാഗ്ദാനം ചെയ്ത് മൂന്നേകാല്‍ കോടി തട്ടിപ്പ് നടത്തി; മാണി.സി.കാപ്പന്‍ എം.എല്‍.എക്ക് സുപ്രീം കോടതി നോട്ടീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡല്‍ഹി: വഞ്ചനാ കേസിൽ മാണി സി. കാപ്പനെതിരെ സുപ്രീം കോടതിയുടെ നോട്ടീസ്. പാലാ എം.എൽ.എ. കേസിന്റെ വിചാരണ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി പരി​ഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നടപടി. മുംബൈ വ്യവസായിയായ ദിനേശ് മേനോനാണ് ഹൈക്കോടതി ഉത്തരവിനെതിരെ ഹരജി സമർപ്പിച്ചത്.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി മൂന്നേകാല്‍ കോടി തട്ടിയെന്നാണ് കേസ്. കാപ്പനെതിരെ ദിനേശ് മേനോന്‍ നല്‍കിയ പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കേസെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരായ കേസ്. എന്നാല്‍ ജൂണ്‍ 18ന് കാപ്പന്റെ ഹര്‍ജിയില്‍ മജിസ്ട്രേറ്റ് കോടതിയിലെ നടപടികള്‍ ഹൈക്കോടതി തടഞ്ഞിരുന്നു. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിനേശ് മേനോന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 2010 ല്‍ മൂന്നരക്കോടി കാപ്പന്‍ കൈപ്പറ്റി എന്നാണ് മലയാളിയായ വ്യവസായി ദിനേഷ് മേനോന്റെ ആരോപണം. പണം വങ്ങിയെങ്കിലും ഷെയര്‍ നല്‍കിയില്ല. ഇതോടെ പണം തിരികെ ആവശ്യപ്പെട്ടു. കുറച്ചു തുക തിരികെ നല്‍കിയെങ്കിലും പിന്നീട് ബാക്കി തുക നല്‍കാന്‍ കാപ്പന്‍ തയ്യാറായില്ല. നല്‍കിയ ചെക്കുകളും മടങ്ങി. ഇതോടെയാണ് നിയമ നടപടിയിലേക്ക് നീങ്ങിയത്.

എന്നാല്‍, തിരഞ്ഞെടുപ്പ് വരുന്ന കാലഘട്ടങ്ങളില്‍ തനിക്കെതിരെ കേസ് കൊടുക്കുന്ന ആളാണ് ഹര്‍ജിക്കാരന്‍ ദിനേശ് മേനോന്‍ എന്നായിരുന്നു കേസിന്റെ ആദ്യഘട്ടത്തില്‍ മാണി സി കാപ്പന്‍ നടത്തിയ പ്രതികരണം.