video
play-sharp-fill
മത്സരിക്കാൻ ‘കൈപ്പത്തി’വേണ്ട…! എന്ത് വന്നാലും പാലാ വിട്ടു കൊടുക്കില്ല, പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പൻ

മത്സരിക്കാൻ ‘കൈപ്പത്തി’വേണ്ട…! എന്ത് വന്നാലും പാലാ വിട്ടു കൊടുക്കില്ല, പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞടുപ്പിൽ പാലായിൽ തന്നെ മത്സരിക്കുമെന്ന് നിലപാടിൽ ഉറച്ച് മാണി സി.കാപ്പൻ. തെരഞ്ഞടുപ്പിൽ പാലാ സീറ്റ് എന്ത് വന്നാലും വിട്ടുകൊടുക്കില്ലെന്നും മാണി സി. കാപ്പൻ വ്യക്തമാക്കി.

എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരദ് പവാറിനോട് നിലവിലെ സംസ്ഥാനത്തെ സാഹചര്യം വിവരിച്ചതായും അദ്ദേഹം അനുഭാവപൂർണമായ നിലപാടാണ് കൈക്കൊണ്ടതെന്നും കാപ്പൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിന്റെ ചുമതലയുളള പ്രഫുൽ പട്ടേൽ നിലവിൽ ദോഹയിലാണ്. പട്ടേൽ തിരികെയെത്തിയ ശേഷം ശരദ്പവാറും അദ്ദേഹവുമായി തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. ഇതിനുവേണ്ടി ശരദ് പവാർ ഇന്ന് ഡൽഹിയിൽ തങ്ങുകയാണ്. അതിനുശേഷമായിരിക്കും എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ ടി.പി പീതംബരനുമായും മാണി.സി.കാപ്പനുമായും പ്രഫുൽ പട്ടേൽ കാര്യങ്ങൾ ചർച്ചചെയ്യുക.

സംസ്ഥാനത്തെ പാർട്ടിയിലുളള അഭിപ്രായവ്യത്യാസം കേന്ദ്ര നേതൃത്വത്തിനെ അറിയിച്ചതായി ടിപി പീതാംബരൻ മാസ്റ്റർ അറിയിച്ചു. പാലാ സീറ്റ് ഇല്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരമെന്നും എന്നാൽ ഇടതുമുന്നണിയിൽ ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്നു മാണി.സി കാപ്പൻ പറഞ്ഞു.

എന്നാൽ പാലാ സീറ്റിൽ വേണമെങ്കിൽ കാപ്പന് കൈപ്പത്തി ചിഹ്നം നൽകുമെന്ന കോൺഗ്രസ് പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ അഭിപ്രായത്തോട് കൈപ്പത്തി ചിഹ്നത്തിൽ ഇപ്പോൾ മത്സരിക്കില്ലെന്ന് കാപ്പൻ വ്യക്തമാക്കി.